വരുന്നു ബംഗാൾ ഉൾക്കടലിൽ മിഗ്‌ജോം ചുഴലിക്കാറ്റ്

അടുത്ത അഞ്ച് ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഇടി മിന്നലോടു കൂടിയ മഴയ്ക്ക്‌ സാദ്ധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് മഴ സൂചനയുള്ളത്.

തെക്കു കിഴക്കൻ അറബിക്കടല്‍ മുതല്‍ വടക്കൻ മഹാരാഷ്ട്ര വരെ ഒരു ന്യൂനമര്‍ദ്ദ പാത്തി നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്ന് വരെയുണ്ട്. ഇതിന്റെ സ്വാധീനത്താലാണ് മഴയ്ക്ക് സാധ്യതയുള്ളത്.

നവംബര്‍ 30 നും ഡിസംബര്‍ ഒന്നിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

തെക്ക് ആന്‍ഡമാൻ കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് ചുഴലിക്കാറ്റായി മാറിയേക്കും. തെക്കൻ ആൻഡമാൻ കടലിനു മുകളിലായാണ് ന്യൂനമര്‍ദ്ദമുള്ളത്. നവംബര്‍ 30ഓടെ തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കും. ഇതാണ് ചുഴലിക്കാറ്റ് സാധ്യതയുയര്‍ത്തുന്നത്.

Vartha Malayalam News - local news, national news and international news.