തളിപ്പറമ്പിൽ കാണാതായ 14കാരന് വേണ്ടി നാടുമുഴുവൻ തിരച്ചില്‍ നടക്കുമ്പോൾ കുട്ടിയുടെ പേരിൽ അമ്മയ്ക്ക് മെസ്സേജ് ലഭിച്ചു . അമ്മേ ഞാൻ സേഫ്, ഉടൻ തിരിച്ചെത്തും എന്നാണ് മെസ്സേജിലെ ഉള്ളടക്കം.കഴിഞ്ഞ ദിവസമാണ് ആര്യൻ എന്ന വിദ്യാർത്ഥിയെ തളിപ്പറമ്പിൽ നിന്നും കാണാതാകുന്നത്.പരാതിയേതുടർന്നു നാട്ടുകാരും പോലീസും പ്രദേശമാകെ അരിച്ചുപെറുക്കി തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഇന്ന് രാവിലെ പത്ത് മണിയോടെ അമ്മയുടെ ഫോണിലേക്ക് മെസേജ് വറുന്നത് . സ്വന്തം ഫോണിൽ നിന്നല്ല മെസ്സേജ് വന്നതെന്നും മറ്റാരുടെയോ ഫോണില്‍ നിന്ന് ഇൻസ്റ്റാഗ്രാം വഴിയാണ് മെസേജ് അയച്ചത് എന്നും പോലീസ് പറഞ്ഞു .മെസ്സേജ് വന്ന
ഇൻസ്റ്റഗ്രാം ഐഡിയും ഫോണിൻ്റെ ലൊക്കേഷനും പോലീസ് കണ്ടെത്തിയിട്ടുണ്ട് . തളിപ്പറമ്ബ് ബസ്റ്റാന്റാണ് ലൊക്കേഷൻ കാണിച്ചിരിക്കുന്നത് .കുട്ടിക്കായി
സി സി ടി വി ക്യാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ആര്യന്റേത് എന്ന രീതിയിൽ സന്ദേശം ലഭിച്ചിരിക്കുന്നത്.
ഇതേ തുടർന്ന് 11.30ഓടെ നാട്ടുകാരും ബന്ധുക്കളും ബാച്ചുകളായി തിരിഞ്ഞ് നഗരത്തിലും തളിപ്പറമ്പിന്റെ സമീപ പ്രദേശങ്ങളിലും തിരച്ചില്‍ നടത്തി. ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രി മുതല്‍ തന്നെ ആര്യനുവേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.
തളിപ്പറമ്പ് സി.ഐ ഷാജി പട്ടേരി, എസ്.ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ റെയില്‍വേ സ്റ്റേഷൻ പരിസരങ്ങളും ബസ്റ്റാന്റുകളും നിരീക്ഷിക്കുന്നുണ്ട്.കുട്ടിയെ എത്രയും പെട്ടെന്ന് കണ്ടത്താൻ നടപടി ഉണ്ടാകണമെന്ന് എം.വി ഗോവി ന്ദൻ എം.എല്‍.എ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കുട്ടി ഇന്നലെ വൈകുന്നേരം ബക്കളത്ത് നിന്ന് ചെമ്ബേരിയിലേക്കുള്ള ബസില്‍ കയറി ടൗണില്‍ ഇറങ്ങിയതായി വിവരവും ലഭ്യമായിട്ടുണ്ട്.