Gold Movie: ഗോൾഡിൻറെ ടീസറിന് അഞ്ച് മില്യൺ കാഴ്ചക്കാർ ; മലയാളത്തിലെ തന്നെ ആദ്യ ചിത്രം

അൽഫോൺസ് പുത്രൻറെ പുതിയ ചിത്രം ഗോൾഡിൻറെ ടീസറിന് യൂ ടൂബിൽ 5 മില്യൺ കാഴ്ചക്കാർ. പൃഥിരാജിനെ നായകാനാക്കിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. നയൻ താരയാണ് ചിത്രത്തിൽ പൃഥിയുടെ നായിക വേഷത്തിലെത്തുന്നത്.

പൃഥിരാജ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിങ്കളാഴ്ചയാണ് ചിത്രത്തിൻറെ ടീസർ റിലീസ് ചെയ്തത്. അൽഫോൺസ് പുത്രൻറെ മൂന്നാമത്തെ സിനിമയാണിത്.

ശബരീശിൻറെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് രാജേഷ് മുരുകനാണ്.  ജോഷി എസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥി എത്തുന്നത്. സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായാണ് നയൻതാര എത്തുന്നത്.

2 മിനിട്ടും 32 സെക്കൻറുമാണ് ടീസറിൻറെ ദൈർഘ്യം. അൽഫോൺസ് പുത്രൻറെ ഏഴ് വർഷങ്ങൾക്ക് ശേഷമുള്ള സംവിധാന സംരംഭമെന്ന നിലയിൽ പ്രേക്ഷകരും വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്

Vartha Malayalam News - local news, national news and international news.