ഭർത്താവുമായി വേർപിരിഞ്ഞ് നടി ഭാമ, മകളൊപ്പമുള്ള ചിത്രവും കുറിപ്പും വൈറൽ

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്നത് സ്ഥിരീകരിച്ച്‌ നടി ഭാമ. സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് മലയാളികളുടെ പ്രിയപ്പെട്ട നടിയായ ഭാമ താന്‍ സിംഗിള്‍ മദറാണ് എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്നത് സ്ഥിരീകരിച്ച്‌ നടി ഭാമ. സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് മലയാളികളുടെ പ്രിയപ്പെട്ട നടിയായ ഭാമ താന്‍ സിംഗിള്‍ മദറാണ് എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയത്

2020 ജനുവരി 30 നായിരുന്നു ഇരുവരുടെയും വിവാഹം. അരുണ്‍ ഭാമയുടെ കുടുംബ സുഹൃത്ത് കൂടിയായിരുന്നു. 2021 ലാണ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. നേരത്തെ ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ ഭാമ പങ്കുവെച്ചിരുന്നു. എന്നാല്‍ അടുത്തിടെ അത്തരം ചിത്രങ്ങള്‍ ഭാമ പങ്കുവച്ചിരുന്നില്ല. ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കിയതിന് പിന്നാലെ ഭാമ അരുണ്‍ എന്ന പേരിനും നടി മാറ്റം വരുത്തിയിരുന്നു. ഇവര്‍ പിരിഞ്ഞു എന്ന വാര്‍ത്തകള്‍ വന്നെങ്കിലും നടി അതിനോട് പ്രതികരിച്ചിരുന്നില്ല.

Vartha Malayalam News - local news, national news and international news.