ഇതാ!ആഡംബര കാറുകളുടെ സുല്‍ത്താനെ അറിയാം

ലണ്ടണ്‍: കാറുകളുടെ വിപുലമായ ശേഖരത്തിന് പേരുകേട്ടവരാണ് മുകേഷ് അംബാനിയെപ്പോലുള്ള ഇന്ത്യൻ ശതകോടീശ്വരന്മാർ. എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ കാറുകളുടെ ശേഖരം അംബാനിയെപ്പോലുള്ള ബിസിനസ്സ് ടൈക്കൂണുകളുടേതല്ല.

ഇപ്പോഴത്തെ ബ്രൂണൈയിലെ പ്രധാനമന്ത്രിയും സുൽത്താനുമായ ഹസ്സനാല്‍ ബോള്‍ക്കിയയ്ക്കാണ് ലോകത്തിലെ ഏറ്റവും വലിയ കാർ ശേഖരമുള്ളതെന്നാണ് നിലവിലുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

സുല്‍ത്താന്റെ കാർ ശേഖരത്തിൻ്റെ വലിപ്പം പോലെ തന്നെയാണ് അദ്ദേഹത്തിൻ്റെ പേരും.സുല്‍ത്താൻ ഹാജി ഹസ്സനാല്‍ ബോള്‍കിയ മുയിസാദിൻ വദ്ദൗല ഇബ്നി അല്‍ മർഹം സുല്‍ത്താൻ ഹാജി ഒമർ 'അലി സൈഫുദ്ദീൻ സഅദുല്‍ ഖൈരി വാഡിയൻ സുല്‍ത്താൻ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്.

600 റോള്‍സ് റോയ്‌സ് കാറുകളും 25 ഫെരാരി, മക്ലാരൻ എഫ്1 ബ്രിട്ടീഷ് വാഹന നിർമാതാക്കളില്‍ നിന്നുള്ള 24 കാരറ്റ് സ്വർണം പൂശിയ കാറ് ,

ഒരു ബുഗാട്ടി ഇബി 110, ഒരു ബെൻ്റ്‌ലി ബുക്കനീർ, ആറ് ബെൻ്റ്‌ലി ഡോമിനേറ്ററുകള്‍ - കമ്ബനിയുടെ ആദ്യത്തെ എസ്‌യുവി - കൂടാതെ 1996ലെ ബെൻ്റ്‌ലി ബക്കാനീർ, സ്‌പോർട്ടി കൂപ്പെ, സില്‍വർ സ്പർ II എന്നിവയും ഇദ്ദേഹത്തിൻ്റെ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.

കസ്റ്റം-ബില്‍ഡ് കാറുകളിൽ ബെൻ്റ്‌ലി കാമലോട്ട്, ഫീനിക്സ്, ഇംപീരിയല്‍, റാപ്പിയർ, പെഗാസസ്, സില്‍വർസ്റ്റോണ്‍, സ്പെക്ടർ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ 380 ബെൻ്റ്‌ലി കാറുകൾ രാജകുടുംബത്തിൻ്റെ ഉടമസ്ഥതയിൽ തന്നെയുണ്ട്.

ജെറുഡോംഗ് പട്ടണത്തിൽ വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഈ വാഹനശേഖരം ഉള്ളത്. സുല്‍ത്താൻ്റെ ആസ്തി ഏകദേശം 30 ബില്യണ്‍ ഡോളറാണ്. ഇന്ത്യൻ ശതകോടീശ്വരൻമാരായ മുകേഷ് അംബാനിയെയും ഗൗതം അദാനിയുടെയും സമ്പത്ത് വച്ചു നോക്കുമ്പോൾ അവരേക്കാള്‍ വളരെ പിറകിലാണ് സുല്‍ത്താന്റെ ആസ്തി.

Vartha Malayalam News - local news, national news and international news.