'സൂര്യ ഉഗ്രൻ, ഞെട്ടിക്കുന്ന മാറ്റം', ആദ്യ റിവ്യു പുറത്ത്, കങ്കുവ ഇന്ത്യ കൊണ്ടാടും

കങ്കുവ തമിഴകം കാത്തിരിക്കുന്ന ചിത്രമാണ്. സംവിധായകൻ സിരുത്തൈ ശിവയുടെ ചിത്രത്തില്‍ ആദ്യമായി സൂര്യ നായകനായി എത്തുമ്പോള്‍ വൻ പ്രതീക്ഷകളുണ്ടാകുക സ്വാഭാവികം. കങ്കുവ ത്രീഡിയായിട്ടാണ് ഒരുക്കുന്നത്. സൂര്യ നായകനാകുന്ന കങ്കുവ സിനിമയുടെ ദൃശ്യങ്ങള്‍ കണ്ടു എന്നും വിസ്‍മയിപ്പിക്കുന്നതാണ് എന്നും ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു.

നിര്‍മാതാക്കാളായ സ്റ്റുഡിയോ ഗ്രീനിന്റെ മുംബൈ ഓഫീസില്‍ നിന്ന് സൂര്യയുടെ കങ്കുവയുടെ കുറച്ച് ഗ്ലിംപ്‍സ് കണ്ടു എന്നാണ് രമേഷ് ബാലയുടെ ട്വീറ്റ് ചെയ്യുന്നത്. എന്തൊരു മാറ്റമാണ് സൂര്യ. ഉഗ്രൻ. പാൻ ഇന്ത്യൻ ബ്ലോക്‍ബസ്റ്റര്‍ ലോഡിംഗ്. രാജ്യത്തെ മികച്ച ഒരു സംവിധായകനായി തന്നെ സിരുത്തൈ ശിവ കൊണ്ടാടപ്പെടും. കലാസംവിധായകനായ മിലനു പുറമേ കങ്കുവ സിനിമയുടെ ഛായാഗ്രാഹകൻ വെട്രിയും മികവ് കാട്ടുന്നു. വൻ പ്രമോഷനായിരിക്കും സൂര്യ നായകനായ ചിത്രത്തിന് ഉണ്ടാകുക എന്നും റിലീസ് 2014 പകുതിയോടെ ആയിരിക്കും എന്നും രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു.

സൂര്യയുടെ കങ്കുവ ഒരുങ്ങുന്നത് മൂന്നൂറ് കോടി ബജറ്റിലാണ്. നായകൻ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നു. ദിഷാ പഠാണിയാണ് നായിക. നടരാജൻ സുബ്രമണ്യം ജഗപതി ബാബു, റെഡ്‍ലിൻ കിംഗ്‍സ്‍ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ എന്നിവരും കങ്കുവയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഐമാക്സ് ഫോര്‍മാറ്റിലും കങ്കുവ പ്രദര്‍ശനത്തിന് എത്തും.

സംവിധായകൻ കെ എസ് രവികുമാറിന്റെ ചിത്രത്തില്‍ സൂര്യ നായകനായേക്കുമെന്ന് ഒരു റിപ്പോര്‍ട്ടുണ്ട്. ശിവകാര്‍ത്തികേയൻ നായകനായി എത്തിയ അയലാന്റെ സംവിധാനം നിര്‍വഹിച്ചത് കെ എസ് രവികുമാറായിരുന്നു. സൂര്യയെ നായകനാക്കിയും സയൻസ് ഫിക്ഷൻ ചിത്രം ഒരുക്കാനാണ് കെ എസ് രവികുമാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

Vartha Malayalam News - local news, national news and international news.