ശ്രദ്ധേയമായി സംസ്ഥാന സ്ക്കൂൾ കായിക മേള; നവംബർ 4 മുതൽ 11 വരെ കൊച്ചിയിൽ ഒളിംപിക്സ് മാതൃകയിൽ നടക്കും.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി സംസ്ഥാന സ്‌കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ കൊച്ചിയിലെ 17 സ്റ്റേഡിയങ്ങളിലായി ഒളിമ്പ്ക്‌സ് മാതൃകയിൽ സംഘടിപ്പിക്കും.നവംബർ 4 ന് വൈകുന്നേരം 5.00 മണിയോടെ ആണ് കായിക മാമാങ്കത്തിന് തിരി കൊളുത്തുക. ഒളിമ്പിക്‌സ് മാതൃകയിൽ വിപുലമായ ചടങ്ങുകളോടെയാണ് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മത്സരങ്ങൾ ആരംഭിക്കുക.

24000 കായിക പ്രതിഭകൾ പങ്കെടുക്കുന്ന കായിക മേളയിൽ സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾ പങ്കെടുക്കുന്ന ഇൻക്ലൂസീവ് സ്‌പോർട്‌സ് ഉൾപ്പെടെ 39 കായിക ഇനങ്ങളിലായി പതിനായിരം മത്സരങ്ങൾ ആണ് നടക്കുക.

Vartha Malayalam News - local news, national news and international news.