ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം! ഈ മോഡലുകൾക്ക് 25000 രൂപ വരെ കുറച്ച് ഒല

ന്യൂഡൽഹി: തിരഞ്ഞെടുത്ത മോഡൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില കുത്തനെ വെട്ടിക്കുറച്ച് ഒല. എസ് വൺ പ്രോ, എസ് വൺ എയർ, എസ് വൺ എക്സ് എന്നീ മോഡലുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്. 25000 രൂപ വരെയാണ് കിഴിവ് ലഭിക്കുക. ഇതോടെ, ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ലാഭകരമാകും. അടുത്തിടെ ടാറ്റാ മോട്ടോഴ്സ് ഇലക്ട്രിക് കാറുകളുടെ വില കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒലയുടെ പുതിയ പ്രഖ്യാപനം. ഇതുവഴി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.

എസ് വൺ പ്രോയുടെ യഥാർത്ഥ വില 1,47,499 രൂപയാണ്. 25,000 രൂപ വെട്ടിക്കുറച്ചതോടെ ഈ മോഡലിന്റെ വില 1,29,999 രൂപയായി ചുരുങ്ങും. എസ് വൺ എയറിന്റെ വില 1,19,999 രൂപയിൽ നിന്നും 1,04,999 രൂപയായാണ് കുറച്ചിരിക്കുന്നത്. അതേസമയം, എസ് വൺ എക്സ് പ്ലസിന്റെ വില 1,09,999 രൂപയിൽ നിന്ന് 84,999 രൂപയായും കുറച്ചിട്ടുണ്ട്. ഒല എസ് വൺ പ്രോ, എസ് വൺ എയർ എന്നീ മോഡലുകൾക്ക് സർക്കാർ സബ്സിഡിയും ലഭ്യമാക്കുന്നുണ്ട്.

Vartha Malayalam News - local news, national news and international news.