തിരിച്ചടിച്ച് ഇന്ത്യ. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തി. 9 പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായിട്ടാണ് കരസേന അറിയിച്ചത്
നീതി നടപ്പാക്കിയെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ സേന അറിയിചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നത്.
ഈ തിരിച്ചടി പാകിസ്താന്‍ ഒരിക്കലും മറക്കില്ല. മുമ്പ് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ പോലെ ആയിരുന്നില്ല ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് തന്നെ കാരണം. പാക് അധീന കശ്മീരിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ മാത്രമല്ല ഇത്തവണ ഇന്ത്യ ചുട്ടെരിച്ചത്. പാകിസ്താന്‍ മണ്ണിലെ ഭീകര കേന്ദ്രങ്ങളും സമ്പൂര്‍ണമായി തകര്‍ത്തു.
പാകിസ്താനിലെ നാല് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ ആക്രമണത്തില്‍ ഇല്ലാതായത്. ബഹാവല്‍പുര്‍, മുരിദ്‌കെ, സിയാല്‍കോ
ട്, ചാക് അമ്രു തുടങ്ങിയവയാണ് പാകിസ്താനില്‍ തകര്‍ക്കപ്പെട്ട ഭീകര കേന്ദ്രങ്ങള്‍. ഈ സ്ഥലങ്ങളില്‍ ആക്രമണം നടന്നതായി പാകിസ്താന്‍ സ്ഥീരികരിച്ചിട്ടുണ്ട്. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നു എന്നാണ് പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള സ്ഥിരീകരണം.
മുരിദ്‌കെ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ആസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ആക്രമണം ഹാഫിസ് സെയ്ദിനുള്ള വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. ബഹാവല്‍പൂര്‍ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രമാണ്. മസൂദ് അസര്‍ ആണ് ജെയ്‌ഷെയുടെ നേതാവ്. ഇന്ത്യയ്ക്ക് വലിയ ഭീഷണിയായ രണ്ട് സംഘടകള്‍ക്കും ഭീകരര്‍ക്കും ഇത്രയും വലിയ തിരിച്ചടി ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
ഇന്ത്യന്‍ ആക്രമണത്തില്‍ 76 ഭീകരര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. 55 പേര്‍ക്ക് പരിക്കേറ്റെന്നും വാര്‍ത്തകളുണ്ട്. സിവിലിയന്‍സിന് നേര്‍ക്ക് ആക്രമണം നടത്തി എന്ന ആരോപണവുമായി പാകിസ്താന്‍ രംഗത്ത് വന്നിട്ടുണ്ട്. പാകിസ്താനിലെ പ്രദേശങ്ങളില്‍ നടത്തിയ ആക്രമണം തങ്ങളുടെ പരമാധികാരത്തിന് നേര്‍ക്ക് നടത്തിയ ആക്രമണം ആണെന്നാണ് അവരുടെ പക്ഷം.