വയനാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധിയോടൊപ്പം അടുത്തയാഴ്ച വയനാട്ടിൽ എത്തും. ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
റോഡ് ഷോയോടു കൂടിയാണ് വയനാട്ടിൽ പ്രചാരണത്തിന് തുടക്കം കുറിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുശേഷം ആദ്യമായാണ് പ്രിയങ്ക വയനാട്ടിലേക്ക് വരുന്നത്, അതുകൊണ്ട് വൻ സ്വീകരണ പരുപാടികൾ ആണ് കോൺഗ്രസ് ഒരുക്കുന്നത്. ആർഎസ്എസിനെ ഭയന്നാണ് പ്രിയങ്കാ ഗാന്ധിയെ റോഡ് ഷോയോട് കൂടിയാണ് പ്രചാരണത്തിന് തുടക്കം കുറിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുശേഷം ആദ്യമായാണ് പ്രിയങ്ക വയനാട്ടിലേക്ക് വരുന്നത്. ആർഎസ്എസിനെ ഭയന്നാണ് പ്രിയങ്കാ ഗാന്ധിയെ കോൺഗ്രസ് വയനാട്ടിലേക്ക് കൊണ്ടുവരുന്നതെന്ന് എൽഡിഎഫ് ലോക്സഭാ സ്ഥാനാർത്ഥിയായ സത്യൻ മൊകേരി പറഞ്ഞു. യുഡിഎഫിൻ്റെ ഉറച്ച കോട്ടയായ വയനാട്ടിൽ അതിശക്തമായ പ്രചരണ പരിപാടികൾ ആണ് കോൺഗ്രസ് ഒരുക്കുന്നത്.