എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാക്രമീകരണങ്ങൾ പൂർത്തിയായി

മാർച്ച് ഒന്നു മുതൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ പരീക്ഷാചൂടിലേക്ക്. ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്നു മുതലും എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4മുതലും ആരംഭിക്കും. പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പരീക്ഷാഭവനിൽ നേരിട്ട് എത്തി മന്ത്രി ഒരുക്കങ്ങൾ വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ഷാനവാസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ 25 വരെയാണ് നടക്കുന്നത്.

Vartha Malayalam News - local news, national news and international news.