തകര്‍ത്തടിച്ച് സൂര്യകുമാര്‍ യാദവ്; സെന്‍റ് കിറ്റ്സില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

സെന്‍റ് കിറ്റ്സ്: ടി20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റ് വിജയം . ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഓപ്പണര്‍ കെയ്ല്‍ മയേഴ്സിന്‍റെ അര്‍ധസെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഇരുപതാമത്തെ ഓവറില്‍ 5 പന്ത് ബാക്കി നില്‍ക്കെ വിജയം നേടി. ഇന്ത്യയ്ക്കായി ഓപ്പണര്‍ സൂര്യകുമാര്‍ യാദവ് 44 പന്തില്‍ 76 റണ്‍സ് നേടി. 8 ഫോറുകളും, 4 സിക്സും ഉള്‍പ്പെടുന്നതായിരുന്നു സൂര്യകുമാറിന്‍റെ ഇന്നിംഗ്സ്. 50 പന്തില്‍ 73 റണ്‍സെടുത്ത മയേഴ്സ് ആണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റെടുത്തു.

Vartha Malayalam News - local news, national news and international news.