സംസ്ഥാനത്ത് ചൂടു കൂടുന്നു; വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രവൃത്തി സമയത്തിൽ മാറ്റം

തിരുവനന്തപുരം: പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത്‌ പണിയെടുക്കുന്ന തൊഴിലാളികളുടെ പ്രവൃത്തി സമയം പുന:ക്രമികരിച്ച് ഉത്തരവായി. ഏപ്രിൽ 30 വരെയാണ് ലേബർ കമ്മിഷണർ ഉത്തരവിന് പ്രാബല്യം. വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചക്ക് 12 മുതൽ 3 വരെ വിശ്രമം ആയിരിക്കും.


ഇവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ ഉള്ള സമയത്തിന് ഉള്ളിൽ 8 മണിക്കൂർ ആയി നിജപ്പെടുത്തുന്നു. ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ ജോലി ചെയുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ്‌ ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ്‌ വൈകുന്നേരം 3ന് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചിട്ടുണ്ട്.



Vartha Malayalam News - local news, national news and international news.