ഇന്ത്യൻ ബോക്സ് ഓഫീസില്‍ മാത്രം100 കോടി കളക്ഷനുമായി ലിയോ

വിജയ് - ലോകേഷ് കനകരാജ് ടീമിന്റെ ചിത്രം ലിയോ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. രണ്ടാം ദിനം പിന്നിടുമ്ബോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി നേടിയിരിക്കുകയാണ്.

ആദ്യ ദിനത്തില്‍ ആഗോളതലത്തില്‍ 148.5 കോടിയാണ് സിനിമ കളക്റ്റ് ചെയ്തത്. ഇതില്‍ 64.80 കോടി ഇന്ത്യയില്‍ നിന്നായിരുന്നു നേടിയത്. രണ്ടാം ദിനത്തില്‍ 36 കോടിയാണ് ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസില്‍ നിന്ന് വാരിയത്. ഇതോടെ രണ്ടു ദിവസം കൊണ്ട് സിനിമ ഇന്ത്യൻ ബോക്സ് ഓഫീസില്‍ മാത്രം 100 കോടി എന്ന സംഖ്യയിലെത്തി.

വിജയ്‍യ്ക്ക് ഒപ്പമുള്ള ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ ചിത്രമാണ് ലിയോ. മാസ്റ്ററാണ് ആദ്യ ചിത്രം. വിക്രം സിനിമയ്ക്ക് ശേഷം എത്തുന്ന ലോകേഷിന്റെ ലിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലോകേഷ് കനകരാജിന്റെ മേക്കിങ്ങിനും സിനിമയുടെ സാങ്കേതിക മികവിനും വിജയ്‌യുടെ അഭിനയത്തിനും കൈയ്യടിയുണ്ട്.

വിജയ്‌യോടൊപ്പം തൃഷ, സഞ്ജയ് ദത്ത്, അര്‍ജുൻ സര്‍ജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂര്‍ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്ബൻ താരനിരയാണ് ലിയോയിലുണ്ട്.

Vartha Malayalam News - local news, national news and international news.