കോഴിക്കോട് : കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകർന്നു വീണ് വൻ അപകടം. അഞ്ച് പേർക്ക് പേർക്ക് പരിക്ക് .
അഷ്‌റഫ്, ജബ്ബാർ എന്നിവരാണ് മരിച്ചത്. വിനോദ്, ബഷീർ , കോയ എന്നിവർക്കാണ് പരിക്കേറ്റത് .
വലിയങ്ങാടിയിലെ മീൻചന്തയ്ക്ക് സമീപമുള്ള പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണാണ് അപകടമുണ്ടായത്. പരിക്കേറ്റ അഞ്ചുപേരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
അപകടത്തില്‍ ആറുപേർ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. നാലുപേരെ ഇതിനോടകം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണതാണ് അപകടത്തിന് കാരണമായത്. കൂടുതല്‍ പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടോ എന്നറിയാൻ തിരച്ചില്‍ തുടരുകയാണ്. രണ്ടു വര്ഷം മുൻപ് പൊളിക്കാൻ തീരുമാനിച്ചിരുന്ന കെട്ടിടം, എന്നാല്‍ നാട്ടുകാർ സമ്മതിച്ചിരുന്നില്ല.