ഒട്ടുമിക്ക മേഖലകളിലും നമുക്ക് ആവശ്യമുള്ള ഒരു രേഖയാണ് ആധാര്‍ കാര്‍ഡ്. പലപ്പോഴും ആധാര്‍ രേഖ നമ്മുടെ കൈകളിൽ ഉണ്ടാകാറില്ല അല്ലേ. അത്തരമൊരു സാഹചര്യത്തില്‍ നമ്മള്‍ ആശ്രയിക്കുന്നത് ആധാറിന്റെ ഡിജിറ്റല്‍ കോപ്പിയെയാണ്.
UIDAI പോര്‍ട്ടല്‍, DigiLocker എന്നിവയാണ് ആധാറിന്റെ ഡിജിറ്റല്‍ കോപ്പി ലഭിക്കുന്നതിനായി പലപ്പോഴും നമ്മൾ ആശ്രയിക്കാറുള്ളത്. എന്നാല്‍ ഇത് വഴി ആധാറിന്റെ ഡിജിറ്റല്‍ കോപ്പി എടുക്കുന്നത് സാധാരണക്കാർക്ക് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.
ഇതാ ഒരു പരിഹാരം എത്തിയിരിക്കുകയാണ്. വാട്സാപ്പ് വഴിയും ഇനി ആധാറിന്റെ ഡിജിറ്റല്‍ കോപ്പി എടുക്കാൻ സാധിക്കും. വാട്ട്സ്‌ആപ്പിലെ MyGov Helpdesk എന്ന ചാറ്റ്ബോട്ടാണ് ഇതിന് സഹായകമായിരിക്കുന്നത്.
91-9013151515 എന്ന നമ്പറാണ് MyGov Helpdeskന്റേത്. ഈ നംമ്പർ സേവ് ചെയ്തിട്ട് ഇതിലേക്ക് ഒരു Hi അയക്കുക. പിന്നെ ലഭിക്കുന്ന Menu വിൽ 'DigiLocker Services' എന്ന option തെരഞ്ഞെടുക്കുക. നിങ്ങളുടെ DigiLocker അക്കൗണ്ട് വഴിയാണ് ഈ സേവനം നിങ്ങൾക്കു ലഭ്യമാകുന്നത്. അതിനാല്‍ നിങ്ങൾ Digilocker-ൽ Login ചെയ്തിരിക്കണം.
അതിനുശേഷം 12 അക്ക ആധാര്‍ നമ്പർ എന്റര്‍ ചെയ്യുക. അപ്പോള്‍ ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. ഈ ഒടിപി എൻ്റർ ചെയ്തു കഴിയുമ്പോൾ DigiLocker ൽ ലഭ്യമായിരിക്കുന്ന എല്ലാ രേഖകളെല്ലാം നിങ്ങളുടെ വാട്സാപ്പില്‍ ലഭിക്കുന്നതായിരക്കും.