നമ്മുടെ കണ്‍മുന്നില്‍ ഒരു ബീച്ച് ഒക്കെ അപ്രത്യക്ഷമാവുകയെന്നുപറഞ്ഞാല്‍ അതൊരു അത്ഭുതമല്ലേ? പല അത്ഭുതങ്ങളും കാത്തുസൂക്ഷിക്കുന്ന നമ്മുടെ ഇന്ത്യയിലാണ് ഈ പ്രതിഭാസം.
ഒഡിഷയിലെ ബാലസോർ ജില്ലയിലെ ചാന്ദിപൂർ എന്ന ബീച്ചിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു പ്രതിഭാസമാണ് ഇവിടെ സംഭവിക്കുന്നത്. തിരയുടെ ശക്തി കുറയുമ്പോൾ കടല്‍വെള്ളം അകത്തേക്ക് വലിയും .ഏകദേശം അഞ്ച് കിലോമീറ്ററോളമാണ് കടല്‍ വെള്ളം ഉള്ളിലേക്ക് വലിയുന്നത്. ഈ പ്രതിഭാസം ഉണ്ടാവുമ്പോൾ കടലിന്റെ അടിത്തട്ട് നന്നായി കാണാൻ കഴിയും. സന്ദർശകർക്ക് ഇതിലൂടെ നടക്കാനും സാധിക്കും. ദിവസത്തിൽ രണ്ട് തവണ ഈ പ്രതിഭാസം സംഭവിക്കും. എന്നാല്‍ ഉൾവലിഞ്ഞ തിരമാലകള്‍ എത്തുന്നത് വലിയ ശക്തിയോടെയായിരിക്കും.
ഇത്തരത്തിലുള്ള പ്രതിഭാസം മൂലം സീബെഡില്‍ പല തരത്തിലുള്ള കടല്‍ജീവികളെ നമുക്ക് കാണാൻ കഴിയുമെന്നതാണ് പ്രത്യേകത. സന്ദർശകർക്ക് ഇവിടെ കാണാൻ കഴിയുന്ന ജീവികളില്‍ ചിലത് സ്റ്റാർ ഫിഷ്, ഹോർസ്ഷൂ ക്രാബ് ,സീ അർച്ചിൻസ് എന്നിവയാണ്. ഇവരിൽ ചിലതൊക്കെ വംശനാശ ഭീഷണി നേരിടുന്നവയുമാണ്.
മറ്റ് ബീച്ചുകളില്‍ നിന്ന് ഇവിടം വ്യത്യസ്തം ഇവിടുത്തെ വെള്ളം ചെളി നിറഞ്ഞതാണ്. അതിനാല്‍ ഇവിടെ നീന്താനോ കുളിക്കാനോ സാധ്യമല്ല പക്ഷേ ഇവിടം പ്രകൃതിയെ ആസ്വദിക്കാൻ നല്ലൊരിടമാണെന്ന് ഉറപ്പിച്ച് പറയാം. അതേസമയം കടല്‍വെള്ളം അകത്തേക്ക് വലിയുമ്പോൾ ആ സ്ഥലത്തൂടെ നടക്കാൻ കഴിയുന്ന ലോകത്തിലെ ചുരുക്കം ചിലയിടങ്ങളില്‍ ഒരിടമാണ് ഇവിടം. അതിനാല്‍ പ്രാദേശികരുള്‍പ്പെടെ തരുന്ന നിർദേശങ്ങള്‍ കൃത്യമായി പാലിക്കണം. കാരണം പ്രതീക്ഷിക്കാത്ത വേഗതയിലാകും ഉൾവലിഞ്ഞ തിരമാലകള്‍ തിരികെ കരയിലേക്ക് എത്തുക.