ഏഷ്യന്‍ ഗെയിംസ് അഞ്ചാം ദിനം ഷൂട്ടിങ്ങിലൂടെ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യന്‍ ടീം വെള്ളി നേടി. സിഫ്റ്റ് കൗര്‍ സംറ, ആഷി ഛൗക്‌സെ, മനിനി കൗശിക് എന്നിവരടങ്ങിയ ടീമാണ് രണ്ടാമതെത്തിയത്. 1764 പോയിന്റോടെയാണ് ഇന്ത്യയുടെ മെഡല്‍നേട്ടം. ചൈന സ്വര്‍ണവും ദക്ഷിണ കൊറിയ വെങ്കലവും നേടി. ഇതേ ഇനത്തില്‍ വ്യക്തിഗത വിഭാഗത്തില്‍ സിഫ്റ്റും ആഷി ഛൗക്‌സേയും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.