കോവിഡിനെതിരെ യുകെ ഫാർമസ്യൂട്ടിക്കല്‍ കമ്ബനിയായ ആസ്ട്രസെനെക്കയുടെ ഫോർമുലയില്‍ നിർമ്മിച്ച കോവിഷീല്‍ഡ് വാക്‌സിനുമായി ബന്ധപ്പെട്ട ഒരു വാർത്ത പുറത്തുവന്നതോടെ ജനങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്.
പുതിയ വാർത്ത പുറത്ത് വന്നതിന് ശേഷം, ഏത് വാക്‌സിനാണ് തങ്ങള്‍ എടുത്തതെന്ന അറിയാനുള്ള ആഗ്രഹത്തിലാണ് പലരും. പഴയ കടലാസുകള്‍ പരതുന്നതിന് പകരം ഇത് ഒരൊറ്റ ക്ലിക്കിലൂടെ അറിയാനാവും. ഇതിനായി https://selfregistration.cowin.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വെബ്‌സൈറ്റ് തുറന്നതിന് ശേഷം നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്ബർ നല്‍കണം.
മൊബൈല്‍ നമ്ബർ നല്‍കിയ ശേഷം, 'Get OTP' ബട്ടണില്‍ ക്ലിക്ക് ചെയ്യണം. ശേഷം, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബറില്‍ ഒടിപി വരും. ഒടിപി നല്‍കിയ ശേഷം 'Submit' ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ സ്‌ക്രീനില്‍ ഒരു പുതിയ പേജ് തുറക്കും, അവിടെ നിങ്ങളുടെ വാക്‌സിനേഷൻ്റെ വിശദാംശങ്ങള്‍ സ്‌ക്രീനില്‍ ദൃശ്യമാകും. ഇവിടെ നിന്ന് നിങ്ങള്‍ക്ക് ഏത് വാക്സിൻ ആണ് സ്വീകരിച്ചതെന്ന് എളുപ്പത്തില്‍ പരിശോധിക്കാം.