സ്വര്‍ണ വില 25000 രൂപയ്ക്ക് മുകളില്‍ ഇടിയും; കുതിപ്പ് അവസാനിക്കുന്നു.

സ്വർണ വിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്. രാവിലേയും ഉച്ചയ്ക്കുമെല്ലാമായി സ്വർണ വില കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്.

ഇന്നലെ രാവിലെ വിലയില്‍ വലിയ വർധനവാണ് ആദ്യം രേഖപ്പെടുത്തിയത്. പവന് ഏകദേശം 605 രൂപ വർധിച്ച്‌ ഗ്രാം വില 14715 രൂപയോളം എത്തി. എന്നാല്‍ ഉച്ചയ്ക്ക് വില കുറഞ്ഞു. 100 രൂപ ഇടിഞ്ഞ് പവൻ വില 14615 രൂപയായി. പവൻ വില 800 രൂപ കുറഞ്ഞ് 1,16,920 രൂപയും.

രാജ്യാന്തര വിപണിയില്‍ സ്വർണ വില ഔണ്‍സിന് 5,090 ഡോളർ വരെ കയറിയതോടെയാണ് കേരളത്തിലും വില വർധിച്ചത്.എന്നാല്‍ പിന്നീട് ലാഭമെടുപ്പ് ശക്തമായതോടെയാണ് വില കുത്തനെ ഇടിഞ്ഞത്. എന്തായാലും വരും ദിവസങ്ങളിലും സ്വർണ വില കുറയുമെന്നാണ് ഇപ്പോള്‍ സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

വില ഇതിനോടകം തന്നെ വലിയ ഉയരങ്ങള്‍ കീഴടക്കിയ സാഹചര്യത്തില്‍ ഇനി വിലയിടിയുമെന്നാണ് ബ്ലൂംബെർഗ് ഇൻ്റലിജൻസിലെ സീനിയർ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റായ മൈക്ക് മക്ഗ്ലോണ്‍ പ്രവചിക്കുന്നത്. സ്വർണവില ഔണ്‍സിന് 6,000 ഡോളറിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും എന്നാല്‍ ഔണ്‍സിന് 4,000 ഡോളറില്‍ പിന്തുണ നിലനില്‍ക്കാനാണ് കൂടുതല്‍ സാധ്യതയെന്നും അദ്ദേഹത്തിൻ്റെ വിലയിരുത്തുന്നു. വെള്ളിയുടെ വില ഔണ്‍സിന് 50 ഡോളറിലേക്ക് വരെ താഴാൻ സാധ്യതയുണ്ടെന്നും മക്ഗ്ലോണ്‍ സൂചിപ്പിച്ചു. 'ജനുവരിയില്‍ സ്വർണവും വെള്ളിയും അതിവേഗം കുതിച്ചുയർന്നു. 2026 ഒരു തകർച്ചയുടെ വർഷമായിരിക്കുമെന്നതിൻ്റെ സൂചനയാണ്', മക്ഗ്ലോണ്‍ വ്യക്തമാക്കി. വിലയുടെ മുന്നേറ്റം 6,000 വരെ ഉയർത്തിയേക്കാമെങ്കിലും 4,000 ഡോളറിലേക്ക് കൂപ്പുകുത്തിയേക്കാം',അദ്ദേഹം പറഞ്ഞു.

" സ്വർണ്ണത്തിന് ഈ നിലയില്‍ പിടിച്ചുനില്‍ക്കാൻ കഴിയാത്ത വിധം മാതൃകാപരമായ മാറ്റം വേണ്ടിവന്നേക്കാം. വിലകള്‍ ഇത്ര വേഗത്തിലും ഇത്ര കൂടുതലായും ഉയരുമ്പോള്‍, അതിന് പിന്നിലെ അടിസ്ഥാന കാരണങ്ങള്‍ വേഗത്തില്‍ മാറാം. ഇപ്പോഴത്തെ അവസ്ഥയില്‍ സ്വർണവില അതിരുകടന്ന രീതിയില്‍ ഉയർന്നതിനാല്‍ നിക്ഷേപത്തിന് അനുയോജ്യമായ സാഹചര്യം കാണുന്നില്ല. ഇപ്പോള്‍ സ്വർണവില പണപ്പെരുപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലാണ്. 1971-ല്‍ അമേരിക്ക ഗോള്‍ഡ് സ്റ്റാൻഡേഡ് ഉപേക്ഷിച്ചതിന് ശേഷം ഇത്ര കുറഞ്ഞ പണപ്പെരുപ്പത്തിനിടയില്‍ സ്വർണം ഇത്ര ഉയർന്നിട്ടില്ല. സ്വർണം കുത്തനെ ഉയർന്നതുപോലെ പണപ്പെരുപ്പവും ഉയരുമോ, അല്ലെങ്കില്‍ പണപ്പെരുപ്പം കഴിഞ്ഞ് സാധാരണ സംഭവിക്കുന്ന വിലക്കുറവ് (ഡിഫ്ലേഷൻ ) സ്വർണത്തിന് ഉണ്ടാകുമോയെന്നതാണ് ചോദ്യം, ഞങ്ങള്‍ കരുതുന്നത് രണ്ടാമത്തേതാണ് - പണപ്പെരുപ്പം കൂടില്ല, വിലകള്‍ കുറയും', അദ്ദേഹം വ്യക്തമാക്കി.

സ്വർണവില ഇപ്പോള്‍ കൂടുതലായിരിക്കാം. എങ്കിലും നിക്ഷേപ പോർട്ട്ഫോളിയോയിലൊരു ബാലൻസ് നല്‍കാൻ സ്വർണം ഇപ്പോഴും പ്രയോജനപ്പെടുമെന്നും മക്ഗ്ലോണ്‍ അഭിപ്രായപ്പെട്ടു. ഓഹരി വിപണിയുമായി (S&P 500) താരതമ്യം ചെയ്യുമ്പോള്‍ സ്വർണം ഇപ്പോഴും ശക്തമായ നിലയിലാണ്. 2011-ല്‍ സ്വർണവില ഏറ്റവും ഉയർന്നപ്പോള്‍, ഗോള്‍ഡ്-ഓഹരി വിപണി അനുപാതം ഏകദേശം 1.7 ആയിരുന്നു. എന്നാല്‍ ഫെബ്രുവരി 3-ന് അത് 0.71 മാത്രമാണ്. അതായത് അന്നത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ പകുതിയിലും കുറവ്. ഇനി ഓഹരി വിപണിയില്‍ വീണ്ടും ഒരു കുതിപ്പുണ്ടായാല്‍ സ്വർണവിലക്ക് ഇടിവ് ഉണ്ടാകാം' അദ്ദേഹം വിശദീകരിച്ചു.

Vartha Malayalam News - local news, national news and international news.