കേരള ബജറ്റ് : കെ ഹോം പ്രതീക്ഷ നൽകുന്നു.

ആള്‍ത്താമസമില്ലാത്ത ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പ്രയോജനപ്പെടുത്തി 'കെ ഹോം' ടൂറിസം പദ്ധതി ആരംഭിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. ഇതിന്റെ ആദ്യഘട്ട നടപടികള്‍ക്കായി അഞ്ച് കോടി രൂപ വിലയിരുത്തി.തുടക്കത്തില്‍ ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുക.

10 കിലോ മീറ്റര്‍ ചുറ്റളവിലുള്ള ആൾതാമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകളാണ് പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നത്. സംസ്ഥാനത്ത് നിരവധി വീടുകളാണ് ഇങ്ങനെ ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഉടമകളുമായി ബന്ധപ്പെട്ടതിന് ശേഷം അവര്‍ക്ക് കൂടി വരുമാനം ഉറപ്പാക്കുന്ന രീതിയിലാണ് ഈ വീടുകള്‍ ടൂറിസത്തിനായി ഉപയോഗിക്കുന്നത്.ലോകമാതൃക കടമെടുത്ത് ചെറിയ ചെലവില്‍ താമസം ലഭ്യമക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിലൂടെ ഉടമകൾക്ക് വരുമാനവും ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് സുരക്ഷയും ലഭ്യമാകുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ബജറ്റ് അവതരണ വേളയിലായിരുന്നു ധന മന്ത്രിയുടെ ഈ പ്രഖ്യാപനം.

Vartha Malayalam News - local news, national news and international news.