ന്യൂ ഡൽഹി : രാജ്യം ഉറ്റുനോക്കിയ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹി തിരിച്ചു പിടിച്ചു ബിജെപിയുടെ മിന്നും പ്രകടനം.കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഡല്‍ഹി ഭരിക്കുന്ന ആം ആദ്മിപാർട്ടിയെ തറപറ്റിച്ച് 27 വർഷത്തിനു ശേഷം ബിജെപി വീണ്ടും അധികാരത്തിലേയ്ക്ക് എത്തുകയാണ്. വിജയം വൻ ആഘോഷമാക്കിമാറ്റിക്കൊണ്ട് ബി.ജെ.പി. ഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്താണ് ആഘോഷപരിപാടികള്‍ക്കും തുടക്കമായി.പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി ആസ്ഥാനത്തെ ആഘോഷത്തില്‍ പങ്കെടുക്കാനെത്തി.
ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ നരേന്ദ്രമോദിയെ സ്വീകരിച്ചു. വൻ കരഘോഷത്തോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവർത്തകർ മോദിയെ സ്വാഗതംചെയ്തത്. 'മോദി...മോദി... നരേന്ദ്രമോദി സിന്ദാബാദ്' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ സദസ്സില്‍നിന്നുയർന്നു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തകരെ അഭിവാദ്യംചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റുനേതാക്കളും ആഘോഷചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.തിരഞ്ഞെടുപ്പില്‍ വൻ വിജയമാണ് ബിജെപി നേടിയത്. 48 സീറ്റുകള്‍ നേടി 27 വർഷങ്ങള്‍ക്കു ശേഷമാണ് ബി.ജെ.പി. അധികാരത്തില്‍ തിരിച്ചെത്തുന്നത്. കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ ആംആദ്മി പാർട്ടിക്ക് 22 സീറ്റുകളില്‍ മാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ.