മുംബൈ : പാക്കിസ്ഥാന്റെ തന്ത്രപധാന കേന്ദ്രങ്ങൾ തരിപ്പണമാക്കി അർദ്ധരാത്രി ഇന്ത്യയുടെ സർജിക്കൽ ഓപ്പറേഷൻ. ഓപ്പറേഷൻ സിന്ധൂർ എന്ന പേരിൽ നടത്തിയ ആക്രമണത്തിൽ 17 ഭീകരർ കൊല്ലപ്പെട്ടു. നിരവധി ഭീകരതാവളങ്ങൾ തകർന്നു. അക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ കനത്ത ജാഗ്രതയാണ് .രാജ്യതലസ്ഥാനത്തും സുരക്ഷ ശക്തമാക്കി. ബുധനാഴ്ച പുലർച്ചെ 1.44 ഓടെയാണ് മിസൈലുകള്‍ ഉപയോഗിച്ച് ഇന്ത്യ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒൻപത് ഭീകര താവളങ്ങള്‍ ആക്രമിച്ചത്. ആക്രമണം ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയോ ജനങ്ങള്‍ക്ക് നേരെയോ ആക്രമണം നടത്തിയിട്ടില്ല. ബഹാവല്‍പൂരിലും മുസാഫറബാദിലും കോട്ലിയിലും മുറിഡ്കെയിലും ആക്രമണം നടന്നു. മിസൈല്‍ ആക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ആക്രമണം നടന്നതായി പാകിസ്ഥാൻ സേനയും സ്ഥിരീകരിച്ചിട്ടുണ്ട്. വൈകാതെ ലാഹോർ, സിയാല്‍കോട്ട് വിമാനത്താവളങ്ങള്‍ അടച്ചു. ഇന്ത്യൻ സേന അതിർത്തിയില്‍ അതീവ ജാഗ്രതയിലാണ്.
കൂടുതല്‍ കേന്ദ്ര സേനയെ ദില്ലിയില്‍ വിന്യസിച്ചു. ദില്ലിയിലെ ലാല്‍ ചൗക്കിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ജമ്മു കശ്മീരില്‍ മേഖലയിലെ അടക്കം പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാമുൻകരുതലിന്‍റെ ഭാഗമായി അടച്ചത്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേക്കുള്ള എയർ ഇന്ത്യ ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന സർവീസുകള്‍ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ശ്രീനഗർ വിമാനത്താവളത്തെ പാക് സേന ലക്ഷ്യം വെച്ചതായുള്ള റിപ്പോർട്ടുകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രം അറിയിച്ചു. പാകിസ്ഥാനിലെ ഒമ്ബത് കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഭീകരരരുടെ കേന്ദ്രങ്ങളിലേക്കായിരുന്നു ആക്രമണം.
അതേസമയം പാകിസ്ഥാനിലെ ആക്രമണത്തിന് ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അമേരിക്കൻ സഹമന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയുമായ മാർക്കോ റൂബിയോയുമായി സംസാരിച്ചതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് മാർക്കോ റൂബിയയോട് വിശദീകരിച്ചെന്നും വ്യക്തമാക്കി. ഭീകരർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും സഹായം ചെയ്യുന്നവർക്കുമെതിരെ പാകിസ്ഥാൻ നടപടിയെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്തിയെന്ന് ഇന്ത്യ അറിയിച്ചതായി എംബസി പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയുടെ നടപടികള്‍ കൃത്യതയുള്ളതുമായിരുന്നു. പാകിസ്ഥാൻ സിവിലിയൻ, സാമ്ബത്തിക, സൈനിക ലക്ഷ്യങ്ങളൊന്നും ഇന്ത്യ ആക്രമിച്ചിട്ടില്ല. അറിയപ്പെടുന്ന ഭീകര ക്യാമ്ബുകള്‍ മാത്രമാണ് ലക്ഷ്യമിട്ടത്. സ്ഥിതിഗതികള്‍ വേഗത്തില്‍ ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. അതേസമയം ഇന്ത്യൻ സൈന്യം പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സാഹചര്യം വിലയിരുത്തി. ഇന്ന് രാവിലെ 11 മണിക്ക് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ യോഗം നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.