സംസ്ഥാനത്ത് വിവിധ തീരപ്രദേശങ്ങളില്‍ ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 08.30 വരെ ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ 0.6 മുതല്‍ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകള്‍ക്കും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറഞ്ഞു.
അതേസമയം നാളെ രാത്രി 11.30 വരെ തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട്ട് മുതല്‍ ഇടവ വരെയും, ആലപ്പുഴ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെയും, എറണാകുളം മുനമ്ബം FH മുതല്‍ മറുവക്കാട് വരെയും ജാഗ്രത മുന്നറിയിപ്പുണ്ട്. കൂടാതെ തൃശൂർ ജില്ലയിലെ ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂർ വരെയും, മലപ്പുറം കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെയും,കോഴിക്കോട് (ചോമ്ബാല FH മുതല്‍ രാമനാട്ടുകര വരെ, കണ്ണൂർ കോലോത്ത് മുതല്‍ അഴീക്കല്‍,, കണ്ണൂർ-കാസർഗോഡ് കുഴത്തൂർ മുതല്‍ കോട്ടക്കുന്ന് വരെയുള്ള തീരങ്ങളില്‍ 0.5 മുതല്‍ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്.