പാചക വാതക സിലിണ്ടറിന്റെ വിലയിൽ ആശ്വാസം, 15 രൂപ കുറച്ചു.

ന്യൂ ഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത് അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വിലയില്‍ മാറ്റമുണ്ടായില്ല. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

 വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 41 രൂപ കുറച്ചിരുന്നു ഏപ്രിലിൽ. ഇതിന് പിന്നാലെയാണ് വീണ്ടും വിലയില്‍ കുറവുണ്ടായത്. എന്നാല്‍ ഏപ്രിലില്‍ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വില കൂട്ടിയിരുന്നു. 14.2 കിലോ ഗ്യാസ് സിലിണ്ടർ വില 50 രൂപയായികൂട്ടിയത് ഏപ്രിൽ ഏഴിനാണ്.

 എല്ലാ മാസവും ഒന്നാം തീയതിയും 15-ാം തീയതിയുമാണ് പാചക വാതക വിലകൾ പരിഷ്‌കരിക്കാറുള്ളത്. അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി മാനദണ്ഡങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്താണ് എണ്ണ വിപണന കമ്ബനികള്‍ എല്ലാ മാസവും വില പരിഷ്‌കരിക്കാറുള്ളത്.

Vartha Malayalam News - local news, national news and international news.