നടി മീരാ നന്ദൻ വിവാഹിതയാകുന്നു. ലണ്ടനില്‍ ജോലി നോക്കുന്ന ശ്രീജുവാണ് വരൻ. വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ നടി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു.
കൊച്ചി എളമക്കര സ്വദേശിയായ മീരാ നന്ദൻ 2008ല്‍ ദിലീപ് നായകനായ 'മുല്ല" എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തെത്തിയത്. പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, മല്ലുസിംഗ്, അപ്പോത്തിക്കരി തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്‌തു. 'എന്നാലും ന്റളിയാ" എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ദുബായില്‍ റേഡിയോ ജോക്കിയായി ജോലിചെയ്യുകയാണ് ഇപ്പോള്‍ മീര.