ആകാശവിസ്മയമൊരുക്കാൻ നാളെ സൂപ്പർ മൂൺ എത്തുന്നു; ഇനി ദൃശ്യമാകാൻ കാത്തിരിക്കേണ്ടത് ഒൻപത് വർഷം

ആകാശത്ത് വിസ്മയം തീര്‍ക്കാൻ ഓഗസ്റ്റ് 30 ന് സൂപ്പര്‍മൂണ്‍ എത്തുന്നു. ഈ മാസം ഓഗസ്റ്റ് ഒന്നിനും സൂപ്പര്‍മൂണിനെ ആാശത്ത് കാണാൻ കഴിഞ്ഞിരുന്നു.

ഒമ്ബത് വര്‍ഷത്തിന് ശേഷമാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം വീണ്ടും എത്തിയത്. ഒരു വര്‍ഷത്തില്‍ സാധാരണയായി രണ്ടോ മൂന്നോ സൂപ്പര്‍മൂണുകളാണ് ഉണ്ടാകുന്നത്. ഓഗസ്റ്റ് ഒന്നിലെ സൂപ്പര്‍മൂണ്‍ കാണാൻ കഴിയാത്തവര്‍ക്ക് ബുധനാഴ്ച കാണാൻ സാധിക്കും. എന്നാല്‍ ഓഗസ്റ്റ് 30-ലേത് അപൂര്‍വമായ ഒന്നായിരിക്കും. 2032 ലാകും ഇത് ഇനി ദൃശ്യമാകുന്നത്.

പൂര്‍ണചന്ദ്ര സമയം, ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്തെയാണ് സൂപ്പര്‍മൂണ്‍ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിക്കുമ്ബോള്‍, അത് ഒരു സാധാരണ പൗര്‍ണ്ണമിയെക്കാള്‍ അല്‍പ്പം തെളിച്ചമുള്ളതും വലുതുമായി ചന്ദ്രനെ കാണപ്പെടുന്നു. സാധാരണ കാണുന്നതില്‍ നിന്ന് 8% അധികം വലുപ്പവും 16% അധികം പ്രകാശവും ഈ സമയത്ത് ചന്ദ്രനുണ്ടാകും.

Vartha Malayalam News - local news, national news and international news.