2021 ൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജി ഏത് ? പട്ടിക പുറത്ത്

2021 ൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജികളുടെ പട്ടിക പുറത്തുവിട്ട് യയൂണിക്കോഡ് കൺസോർഷ്യം. സ്‌മൈലി, വികാരങ്ങൾ അടിസ്ഥാനമാക്കി വരുന്ന ഇമോജികൾ, ആക്ഷൻ, സ്‌പോർട്ട്‌സ് എന്നീ ഇമേജസെല്ലാം പരിഗണിച്ചിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ‘ടിയേഴ്‌സ് ഓഫ് ജോയ്’ (ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വരുന്ന ഇമോജി) 😂 ആണ്. ( Most used emoji of 2021 Malayalam )

രണ്ടാം സ്ഥാനം ഹൃദയ ❤️ ചിഹ്നത്തിനാണ്. മൊത്തം ഇമോജി യൂസേജിന്റെ 5 ശതമാനമാണ് ‘ടിയേഴ്‌സ് ഓഫ് ജോയ്’ എന്ന ചിഹ്നത്തിന്റെ ഉപയോഗം. തൊട്ടടുത്ത് തന്നെ ഹൃദയം വരുന്നുണ്ട്. ഇതിന് പിന്നാലെ പട്ടികയിൽ ഇടം നേടിയ ഇമോദികൾ, തംസ് അപ്, കരച്ചിൽ, കൂപ്പുകൈ, കണ്ണിൽ ലൗ ചിഹ്നം, ചിരി 👍 , 😭, 🙏, 😘, 😍, 😊എന്നിവയാണ്.

2019 ലെ ഡേറ്റയിൽ നിന്ന് ഈ വർഷത്തെ ഡേറ്റയ്ക്ക് വലിയ വ്യത്യാസമില്ലെന്ന് അധികൃതർ പറയുന്നു. മൊത്തം 3,663 ഇമോജികളിൽ നിന്ന് ആദ്യ 100 ഇമോജികളാണ് ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. 2021 ൽ പങ്കുവയ്ക്കപ്പെട്ട 82 ശതമാനം ഇമോജികളും ഇവയാണ്.

ഇതിന് പുറമെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഇമോജി വിഭാഗവും യൂണിക്കോഡ് കൺസോർഷ്യം പുറത്തുവിട്ടു. സ്‌മൈലീസ് ആന്റ് ഇമോഷൻസ്, പീപ്പിൾ ആന്റ് ബോഡ്, ആക്ടിവിറ്റീസ്, ഫഌഗ്‌സ് എന്നിങ്ങനെയാണ് ഇമോജികളെ തരം തിരിച്ചിരിക്കുന്നത്.

ഇതിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഫേസ സ്‌മൈലിംഗ്, ഹാൻഡ് ഇമോജികളാണ്. അനിമൽസ് ആന്റ് നേച്ചർ വിഭാഗത്തേക്കാൾ ഉപയോഗത്തിൽ മുന്നിട്ട് നിൽക്കുന്നത് പ്ലാന്റ്‌സ് ആന്റ് ഫഌവേഴ്‌സ് ആണ്. 258 ഇമോജികളോടെ ഏറ്റവും വലിയ വിഭാഗം ഫഌഗ്‌സ് ആണെങ്കിലും ഏറ്റവും കുറവ് ഉപയോഗിക്കപ്പെടുന്നതും ഈ വിഭാഗമാണ്.

Vartha Malayalam News - local news, national news and international news.