തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബാറുകളുടെയും പ്രവര്‍ത്തന സമയം സർക്കാർ ഏകീകരിച്ചു. ഇനി മുതൽസംസ്ഥാനത്തെ എല്ലാ ബാറുകളും രാവിലെ പത്തു മുതൽ രാത്രി 12വരെയായിരിക്കും പ്രവര്‍ത്തിക്കുക. ഇതുമായി സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. വിജ്ഞാപനം പുറത്തിറങ്ങിയാൽ മുതൽ പിപുതിയ സമയക്രമം പ്രാബല്യത്തിലാകും. ടൂറിസം മേഖലയിൽ നിലവിൽ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കായായിരുന്നു രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ സർക്കാർ അനുമതിയുള്ളത്. ഇതിനുപുറമേ പുതുവത്സര തലേന്ന് അടക്കം അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ ബാറുകൾക്ക് നേരത്തെ അനുമതി നൽകിയിരുന്നു.
നിലവിൽ സംസ്ഥാനത്ത് ടൂറിസം മേഖലയിൽ അല്ലാത്ത മറ്റെല്ലാ ബാറുകളുടെയും പ്രവര്‍ത്തന സമയം രാവിലെ 11 മുതൽ രാത്രി 11വരെയാണ്. ഈ സമയമാണ് ഇപ്പൊൾ രാവിലെ പത്തു മുതൽ അര്‍ധരാത്രി 12വരെയായി ദീര്‍ഘിപ്പിക്കുന്നത്. ബാറുടമകളുടെ ദീര്‍ഘകാലമായിട്ടുള്ള ആവശ്യത്തിനാണ് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിരിക്കുന്നത്. ബാറുകളിൽ നിന്നുള്ള വരുമാനം കുറയുന്നുവെന്ന് ചൂണ്ടികാട്ടി പ്രവര്‍ത്തന സമയത്തിൽ രണ്ടു മണിക്കൂര്‍ കൂട്ടി നീട്ടണമെന്ന് ബാറുടമകള്‍ സർക്കാരിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
ടൂറിസം മേഖലയിലെ ബാറുകള്‍ക്ക് മാത്രമായി രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ അനുമതി നൽകുമ്പോള്‍ മറ്റു ബാറുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയും ബാറുടമകള്‍ നേരത്തെതന്നെ ഉന്നയിച്ചിരുന്നു. ടൂറിസം മേഖല പരിധിയിലെ ബാറിന് തൊട്ടു അതിര്‍ ത്തിയിലുള്ള ബാറുകൾ രാത്രി 11വരെ പ്രവര്‍ത്തിക്കുന്നതും അനുമതിയുള്ള ബാര്‍ രാത്രി 12വരെ പ്രവര്‍ത്തിക്കുന്നതും ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കുകയാണെന്നും ഉടമകളുടെ പരാതിയുണ്ട്.