ചരിത്രം സൃഷ്ടിച്ച് മുരിയാട് എംപറർ ഇമ്മാനുഏൽ സഭ.

മുരിയാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ലൈറ്റ് എംപറർ ഇമ്മാനുഏൽ സീയോൻ സഭയിൽ മെയ് മാസം 16 ന് നടന്ന ആദ്യ കുർബാന ചടങ്ങ് ലോക ശ്രദ്ധ നേടുകയാണ്.കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുന്നൂറോളം കുട്ടികളാണ് പ്രകാശത്തിൻ്റെ സഭയെന്നുകൂടി അറിയപെടുന്ന സീയോനിൽ അണിനിരന്നത്.

രാവിലെ പത്തുമണിയോടെ ആരംഭിച്ച ആദ്യകുർബാന ചടങ്ങുകൾക്ക് Fr. ബിനോയ് മണ്ഡപത്തിൽ നേതൃത്വം വഹിച്ചു.

 ഒരേ സമയം ഇത്രയധികം കുട്ടികൾ പങ്കെടുത്ത ആദ്യ കുർബാന ചടങ്ങ് ചരിത്രത്തിലെ തന്നെ അപൂർവ സംഭവമായി മാറി.

എല്ലാ വർഷവും ആദ്യ കുർബാന ചടങ്ങുകൾ നടക്കാറുണ്ടെങ്കിലും ഇത്രയധികം കുട്ടികൾ പങ്കെടുക്കുന്നത് ഇതാദ്യമാണെന്ന് അധ്യക്ഷൻ കൂടിയായ ബിനോയ് മണ്ഡപത്തിൽ പ്രതികരിച്ചു. കഴിഞ്ഞ വർഷങ്ങളിൽ സഭയിലേക്ക് പുതിയതായി കടന്നുവന്ന വിശ്വാസികളുടെ എണ്ണമാണ് ഇത്രയധികം കുട്ടികൾ പങ്കെടുക്കാൻ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 കുട്ടികളുടെ മാതാപിതാക്കളും ബന്ധുജനങ്ങളുമടക്കം ആയിരക്കണക്കിന് പേർ പങ്കെടുത്ത ശുശ്രൂഷകൾ ഉച്ചയ്ക്ക് സ്നേഹവിരുന്നോടുകൂടി അവസാനിച്ചു.

Vartha Malayalam News - local news, national news and international news.