കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ

   കോട്ടയം : വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച യുവാവിന് തടവ് വിധിച്ചു കോടതി.നെടുംക്കുന്നത്തു താമസിക്കുന്ന വടക്കുംമുറി വീട്ടിൽ ജോസഫ് തോമസിന്റെ മകനായ ടിസ്സൺ ജോസഫി നെയാണ് ( 30 ) കോടതി ശിക്ഷിച്ചത്. 2020 ജനുവരി 9 നു ടിസ്സൺ ജോസഫ് താമസിക്കുന്ന വീട്ടിൽ നിന്നും 1. 500 കി.ഗ്രാം കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു.

  മൂന്ന് വർഷം കഠിന തടവിനും 25000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവിനുമാണ് ഇയാളെ ശിക്ഷിച്ചത്.തൊടുപുഴ NDPS സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ K N പ്രതിക്ക് ശിക്ഷ വിധിച്ചു.

       ചങ്ങനാശേരി എക്സൈസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചേർന്ന് കണ്ടുപിടിച്ച കേസാണിത്. തുടർന്ന് കോട്ടയം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ആയിരുന്നു പി.വി. ഏലിയാസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.

  കേസിൽ പ്രോസിക്യൂഷന് വേണ്ടി NDPS കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ Adv.B രാജേഷ് ഹാജരായി.

Vartha Malayalam News - local news, national news and international news.