കോട്ടയം സ്വദേശികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ആര്യയെയും ദേവിയെയും കൊലപ്പെടുത്തിയ ശേഷം നവീന്‍ ജീവനൊടുക്കിയതെന്നാണ് സംശയം. മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയ ഇറ്റാനഗറിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കണ്ടെത്തി. ദേവിയും ഭര്‍ത്താവ് നവീനും ഏകാന്ത ജീവിതം നയിക്കാന്‍ ഇഷ്ടപ്പെട്ടവരെന്നും പൊലീസ് പറഞ്ഞു. വട്ടിയൂര്‍ക്കാവ് പൊലീസ് ഇറ്റാനഗറിലേക്ക് തിരിച്ചിട്ടുണ്ട്. നവീന്റെ പിതാവില്‍ നിന്ന് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. ബ്ലാക് മാജിക്ക് ഇടപെടലുകള്‍ അറിഞ്ഞതോടെ ആര്യയുടെ പിതാവ് ദേവിയുമായുള്ള സൗഹൃദം വിലക്കുകയും ചെയ്തിരുന്നു.
സന്തോഷത്തോടെ ജീവിച്ചു ഇനി പോകുന്നു എന്നാണ് ഇവരുടെ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. മരിച്ച മൂന്ന് പേരുടെയും ശരീരത്തില്‍ വ്യത്യസ്തമായ മുറിവുകള്‍ ഉണ്ടായിരുന്നു. ഈ മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. മൂന്ന് പേരും മരണാനന്തര ജീവിതത്തെ കുറിച്ച് ഇന്റര്‍നെറ്റില്‍ പരിശോധിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഫോണ്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ്