കള്ളസാക്ഷിയായി ശ്രീനിവാസൻ,പോലീസായി വിനീതും ഒപ്പം ഷെെനും; പൊട്ടിച്ചിരിപ്പിച്ച് 'കുറുക്കന്‍' ട്രെയിലർ

ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കുറുക്കന്‍' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. നവാഗതനായ ജയലാല്‍ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലെെ ഇരുപത്തിയേഴിന് ചിത്രം പ്രദർശനത്തിനെത്തും.

വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍, തുടങ്ങിയവരും അഭിനയിക്കുന്നു. ജിബു ജേക്കബാണ് ഛായാഗ്രഹണം. മനോജ് റാംസിങ്ങിന്റേതാണ് തിരക്കഥയും സംഭാഷണവും.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ സംഗീതം പകരുന്നു. എഡിറ്റിങ് -രഞ്ജന്‍ ഏബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -സൈനുദ്ദീൻ, പ്രൊഡക്ഷന്‍ ഡിസൈനര്‍ -ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യൂം-സുജിത് മട്ടന്നൂര്‍, മേക്കപ്പ്-ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -അനീവ് സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷെമീജ് കൊയിലാണ്ടി, സ്റ്റിൽസ് -പ്രേംലാൽ പട്ടാഴി, പരസ്യകല -കോളിൻസ് ലിയോഫിൽ, വിതരണം-വർണ്ണച്ചിത്ര ബിഗ് സ്ക്രീൻ, പി.ആർ.ഒ- മഞ്ജു ഗോപിനാഥ്.

Vartha Malayalam News - local news, national news and international news.