നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് സംഘർഷവും പരിക്കും

മുരിയാട്: വാട്സ് ആപ്പിലൂടെ സ്ത്രീകളുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് സ്ത്രീകൾ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടരും പരിക്കേറ്റ് ആശുപത്രിയിലായി. മുരിയാട് ആരംഭ നഗർ നിവാസിയായ പ്ലാത്തോട്ടത്തിൽ ഷാജി, മകൻ സാജൻ എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് പരിക്കേറ്റ സ്ത്രീകൾ പറഞ്ഞു. തൃശ്ശൂർ ജില്ലയില വിവിധ ആശുപത്രികളിലായി 17 സ്ത്രീകളും മറുഭാഗത്തു നിന്നും ഷാജി, സാജൻ ഉൾപ്പെടെ 4 പേരും ചികിത്സയിലാണ്. മുമ്പ് സ്കൂളിൽ പോവുകയായിരുന്ന ഒരു കുട്ടിയുടെ നേരെ തൻ്റെ ആഡംബര വാഹനം വെട്ടിച്ച് കയറ്റി അപകടം ഉണ്ടാക്കിയ സംഭവുമായി ബന്ധപ്പെട്ട് ഇതേ സാജനെതിരെ തൃശ്ശൂർ ചൈൽഡ് ലൈനിൽ മറ്റൊരു പരാതിയും ഉണ്ടായിരുന്നു. ഇതിനു ശേഷമാണ് ഒരു സ്ത്രീയുടെ മോർഫ് ചെയ്ത നഗ്നചിത്രം പലരുടെയും മൊബൈലുകളിലേക്ക് അയച്ചു എന്ന പരാതി സാജനെതിരെ ആളൂർ പോലീസ് മുമ്പാകെ വന്നിട്ടുള്ളത്. ഇക്കാര്യം ചോദിക്കാൻ ചെന്നപ്പോഴുണ്ടായ  കടന്നാക്രമണവും ചെറുത്ത് നിൽപ്പും സംഘർഷത്തിൽ കലാശിക്കുകയാണുണ്ടായത്.

Vartha Malayalam News - local news, national news and international news.