ഇരിങ്ങാലക്കുട : സർക്കാർ പ്രഖ്യാപിച്ച 2024 - 25 വര്ഷത്തെ മികച്ച പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരത്തിന് തൃശൂർ ജില്ലയിൽ ഒന്നാംസ്ഥാനം മുരിയാട് ഗ്രാമപഞ്ചായത്തിന്.
മികച്ച പൊതുഭരണവും നൂതന വികസനപദ്ധതികളും നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം. 20 ലക്ഷം രൂപയും ട്രോഫിയുമാണ് പുരസ്കാരമായി ലഭിക്കുക. 2024 - 25 സാമ്പത്തികവർഷത്തില് ക്ലീന് മുരിയാട്, ഗ്രീൻ മുരിയാട്, നൂറുദിന കർമപരിപാടി, ജീവധാര, ഷീ ഹെൽത്ത് , സേവാഗ്രാം ഗ്രാമകേന്ദ്രങൽ, ഉയിരേ വിദ്യാഭ്യാസപദ്ധതി, വനിതാ ഫിറ്റ്നസ് സെന്ററുകൾ , മഞ്ഞൾപ്രസാദം, കേരനാടു മുരിയാട്, വാഴഗ്രാമം, സ്പോർട്സ് പ്രോമോഷൻ കൌൺസിൽ, ലഹരിപ്രതിരോധ പ്രവർത്തനങ്ങൾ , മാലിന്യമുക്ത പഞ്ചായത്ത് തുടങ്ങിയ പദ്ധതികള്‍ പഞ്ചായത്തിൽ നടപ്പിലാക്കി.
ജോസ് ജെ.ചിറ്റിലപ്പിള്ളിയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്.