റിയാദ് ∙ റിയാദ് മേഖലയിലെ അഫീഫ് നഗരത്തിൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു വീണ രണ്ടു വയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു.
കെട്ടിടത്തിൽ താമസിക്കുന്ന മറ്റ് സ്ത്രീകൾക്കൊപ്പം അമ്മയും രണ്ടു വയസ്സുകാരിയും സഹോദരിയും നാലാം നിലയിലെ മുറിയിലായിരുന്നു. കുട്ടിയുടെ സഹോദരി അബദ്ധത്തിൽ മുറിയുടെ ജനൽ തുറന്നപ്പോൾ, രണ്ടു വയസ്സുകാരി അതിലൂടെ വീഴുകയായിരുന്നു എന്ന് പിതാവ് പറഞ്ഞു.
അപകട സമയത്ത് പിതാവ് ജോലിസ്ഥലത്തായിരുന്നു. സെക്യൂരിറ്റി ഗാർഡിന്റെ മുന്നിലേക്കാണ് കുട്ടി വീണത്. കുട്ടിയെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയയാക്കി.
കുട്ടിയെ നിലത്ത് നിന്ന് എടുത്തപ്പോൾ മരിച്ചെന്നാണു കരുതിയെതെന്ന് സെക്യൂരിറ്റി ഗാർഡ് വ്യക്തമാക്കി. കുട്ടിക്ക് ജീവനുണ്ടെന്നറിഞ്ഞപ്പോൾ അദ്ഭുതമായിരുന്നു. അടിയന്തര വൈദ്യസഹായത്തിനായി ആംബുലൻസ് വിളിക്കാൻ അതിവേഗം ശ്രമിച്ചെന്നു സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.