മില്‍ട്ടണ്‍ ചുഴലിക്കൊടുങ്കാറ്റ് കര തൊട്ടു. അമേരിക്കയിലെ സിയെസ്റ്റകീ നഗരത്തിലാണ് കര തൊട്ടത്. ഫ്‌ളോറിഡയുടെ തീര പ്രദേസങ്ങളില്‍ ഇപ്പോള്‍ കനത്ത കാറ്റും മഴയുമാണ്.
160 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കര തൊട്ടത്. മില്‍ട്ടനെ നേരിടാന്‍ വലിയ മുന്നൊരുക്കമാണ് ഫ്‌ളോറിഡ നടത്തിയത്. മുന്‍കരുതലിന്റെ ഭാഗമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ലക്ഷക്കണക്കിന് പേരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിച്ചു. രണ്ടായിരത്തോളം വിമാനം റദ്ദാക്കി. വെള്ളപ്പൊക്കത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.