ഏറെ അപകടകാരിയായ മാർബര്‍ഗ് വൈറസ് റുവാണ്ടയില്‍ പടരുന്നു. കഴിഞ്ഞ മാസം അവസാനമാണ് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതുവരെ 12 പേർ റുവാണ്ടയില്‍ വൈറസ് ബാധമൂലം മരിച്ചു . രക്തസ്രാവം, അവയവങ്ങളുടെ പ്രവർത്തനം നിലക്കല്‍ എന്നിവക്ക് കാരണമാകുന്ന മാരക വൈറസാണ് മാർബർഗ്.88 ശതമാനമാണ് രോഗത്തിന്റെ മരണനിരക്ക്. രക്തക്കുഴലുകളുടെ ഭിത്തിയില്‍ ക്ഷതമുണ്ടാക്കുന്ന വൈറസ് മൂലം ആന്തരിക രക്തസ്രാവമുണ്ടാകുന്നു. എബോള വൈറസിന്റെ കുടുംബമായ ഫിലോവിരിഡേയില്‍ ഉള്‍പ്പെട്ടതാണ് മാബര്‍ഗ് വൈറസ്.പക്ഷെ ഇത് എബോളയേക്കാള്‍ അപകടകാരിയാണ് എന്ന് ആരോദ്യ വിദഗ്ധർ പറയുന്നു. വൈറസ് ഉള്ളിലെത്തി രണ്ട് തൊട്ട് 21 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും.