ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് വിവാഹ ദിവസം. വിവാഹം തികച്ചും ലളിതമായും അത്യാഡംബരമായും ആഘോഷിക്കുന്ന ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. കല്യാണത്തിന് വേണ്ടി കോടികൾ മുടക്കുന്നവരും. ചിലവുകുറഞ്ഞ രീതിയിൽ രജിസ്റ്റർ വിവാഹം നടത്തുന്നവരും ഉണ്ട്. അത്തരത്തിൽ ദുബായിൽ വച്ച് നടന്ന ഒരു പാക്കിസ്ഥാനി വിവാഹത്തെപ്പറ്റിയുള്ള വർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം നിറഞ്ഞുനിൽക്കുന്നത്. സ്വർണം കൊണ്ട് തുലാഭാരമെന്നെല്ലാം പറഞ്ഞു കേട്ടിട്ടേ ഉള്ളുവെങ്കിലും ഇപ്പോൾ അത് ശെരിക്കും സത്യമായിരിക്കുകയാണ്.
അത്യാഡംബരമായി നടത്തിയ വിവാഹത്തിന് വധുവിന്റെ തൂക്കത്തിനനുസരിച്ച് സ്വർണ ഇഷ്ടിക തൂക്കി നൽകുന്ന വിഡിയോയാണ് വൈറലായത്. പാകിസ്ഥാനിലെ ഒരു വ്യവസായിയുടെ മകളുടെ വിവാഹത്തിൽ നിന്നുള്ള വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ചുവപ്പും പച്ചയും നിറമുള്ള ലഹങ്കയാണ് വധു അണിഞ്ഞത്. ഒരു തൂക്കു ഉപകരണത്തിന്റെ ഒരു വശത്ത് വധു ഇരുന്ന ശേഷം മറ്റേ ഭാഗത്ത് സ്വർണ ഇഷ്ടിക നിറച്ചു വച്ചാണ് തൂക്കുന്നത്. ഏതാണ്ട് 70 കിലോ ഇഷ്ടികയാണ് തൂക്കിയത്.
വീഡിയോ പല തരത്തിലുള്ള വിമർശനങ്ങൾക്ക് വഴിവച്ചു. എന്നാൽ ഇത് സ്വർണമല്ല, എന്നും ചിലർ പറഞ്ഞു. വീഡിയോ വൈറലായതോടെ സത്യാവസ്ഥ വധു തന്നെ വ്യക്തമാക്കി. പ്രശസ്ത ബോളിവുഡ് ചിത്രമായ ജോധ അക്ബറിന്റെ പ്രമേയം ഉൾക്കൊള്ളുന്നതിനാണ് തങ്ങൾ സ്വർണ്ണം തൂക്കുന്ന ചടങ്ങ് ഉൾപ്പെടുത്തിയതെന്ന് അവർ പങ്കുവെച്ചു. വിഡിയോ മുഴുവനും ആളുകൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അതിനെ സ്ത്രീധനം എന്ന് വിളിക്കരുതെന്നും അവർ പറഞ്ഞു.