ഗ്യാസ് സിലിണ്ടറിന് എക്‌സ്പയറി ഡേറ്റുണ്ട്? സിലിണ്ടറിലെ ഈ നമ്ബറുകള്‍ ശ്രദ്ധിച്ചോളൂ.. ഇല്ലെങ്കില്‍ പണി കിട്ടും

പാചക വാതകം അത്യധികം ശ്രദ്ധിച്ച്‌ ഉപയോഗിക്കേണ്ട ഇന്ധനമാണെന്ന ബോധ്യം ഇന്ന് എല്ലാവര്‍ക്കുമുണ്ട്. അടുക്കള അടയ്ക്കുന്നതിന് മുന്‍പ് ഒട്ടുമിക്ക എല്ലാവരും ഗ്യാസ് സിലിണ്ടര്‍ ഓഫ് ചെയ്‌തെന്ന് ഉറപ്പിക്കാറുമുണ്ട്.എന്നാല്‍ പലരും വീട്ടില്‍ കൊണ്ടുവരുന്ന സിലിണ്ടര്‍ നല്ലതാണോ പഴയതാണോ എന്നൊന്നും ശ്രദ്ധിക്കാറില്ല. ഇത് വലിയ അപകടമാണ് ചിലപ്പോള്‍ ഉണ്ടാക്കുക. അല്‍പം ശ്രദ്ധിച്ചാല്‍ നമ്മുടെ വീടുകളില്‍ കൊണ്ടുവരുന്ന സിലിണ്ടറുകള്‍ എത്ര പഴയതാണ് എന്ന് നമുക്ക് തന്നെ കണ്ടെത്താന്‍ കഴിയും.

പല ആളുകളിലും ആശങ്കയുണ്ടാക്കുന്ന ഒന്നാണ് സിലിണ്ടറിലെ എക്‌സ്പയറി ഡേറ്റ്. പാചക വാതകസിലിണ്ടറുകള്‍ക്ക് എക്‌സ്പയറി ഡേറ്റ് അല്ല, പകരം ടെസ്റ്റ് ഡ്യൂ ഡേറ്റ് എന്നൊരു കാലാവധിയാണുള്ളത്. ഓരോ സിലിണ്ടറും അഞ്ച് വര്‍ഷത്തിനിടെ നിര്‍ബന്ധമായും കടന്നുപോകേണ്ട ചില സുരക്ഷാപരീക്ഷകളുണ്ട്. അതിന്റെ അവസാന തിയതിയാണ് ഇത്തരത്തില്‍ സൂചിപ്പിക്കുന്നത്.

എന്താണ് ടെസ്റ്റ് ഡ്യൂ ഡേറ്റ്

സിലിണ്ടറുകള്‍ക്ക് എക്‌സ്പയറി ഡേറ്റ് ഇല്ലെങ്കിലും നിശ്ചിത ഇടവേളകളില്‍ ഇവ സുരക്ഷാ പരിശോധനകള്‍ക്കു വിധേയമാക്കേണ്ടതുണ്ട്. ഒരു സിലിണ്ടര്‍ നിര്‍മിച്ച ശേഷം ആദ്യം 10 വര്‍ഷം കഴിഞ്ഞും പിന്നീടുള്ള ഓരോ 5 വര്‍ഷം കൂടുമ്ബോഴുമാണ് പരിശോധനകള്‍ക്കു വിധേയമാക്കേണ്ടത്. അടുത്ത പരിശോധന എന്നു വേണമെന്നു സൂചിപ്പിക്കുന്ന തീയതി എല്ലാ ഗ്യാസ് സിലിണ്ടറുകളുടെയും മുകളിലെ ഹാന്‍ഡിലിന്റെ ഉള്‍ഭാഗത്തു രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഉദാഹരണത്തിന് 'A 21' എന്നു രേഖപ്പെത്തിയിരിക്കുന്ന സിലിണ്ടര്‍ 2021 ആദ്യ പാദത്തില്‍ സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. അതായത് 2021 ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള മാസങ്ങളില്‍ പരിശോധനയ്ക്കു വിധേയമാക്കണം. ഇത്തരം സിലിണ്ടറുകള്‍ 2021 ജനുവരിക്കു ശേഷം വിതരണം ചെയ്യരുത്.

'B 21' എന്നു രേഖപ്പെടുത്തിയിരിക്കുന്ന സിലിണ്ടര്‍ 2021 രണ്ടാം പാദത്തില്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കണം. C 21 എന്നു രേഖപ്പെടുത്തിയിരിക്കുന്ന സിലിണ്ടര്‍ 2021 മൂന്നാം പാദത്തില്‍ (ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ) സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കണം. D 21 എന്നു രേഖപ്പെടുത്തിയിരിക്കുന്ന സിലിണ്ടര്‍ 2021 നാലാം പാദത്തില്‍ (ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ) സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കണം.

ഇനി ടെസ്റ്റ് ഡ്യൂ ഡേറ്റ് കഴിഞ്ഞ സിലിണ്ടറുകളാണോ നിങ്ങള്‍ ഉപയോഗിക്കുന്നതെന്നറിയാന്‍ എളുപ്പമായില്ലേ. എങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ കൂടെ ശ്രദ്ധിച്ചോളൂ.

എല്ലായ്‌പ്പോഴും ഐ.എസ്.ഐ മാര്‍ക്ക് ഉള്ള എല്‍പിജി സിലിണ്ടറുകള്‍ ഉപയോഗിക്കുക.

നിങ്ങള്‍ ഗ്യാസ് സിലിണ്ടറുകള്‍ യഥാര്‍ത്ഥ ഡീലര്‍മാരില്‍ നിന്ന് വാങ്ങുന്നുവെന്ന് ഉറപ്പാക്കുക. കരിഞ്ചന്തയില്‍ നിന്ന് വാങ്ങരുത്.

ഡെലിവറി സമയത്ത് ഗ്യാസ് സിലിണ്ടര്‍ സ്വീകരിക്കുമ്ബോള്‍, സിലിണ്ടര്‍ ശരിയായി സീല്‍ ചെയ്തിട്ടുണ്ടോയെന്നും അതിന്റെ സേഫ്റ്റ് ക്യാപ്പില്‍ തകരാറില്ലെന്നും ഉറപ്പാക്കുക, അല്ലാത്തപക്ഷം അത് അത് ചോര്‍ച്ചയ്ക്കും പൊട്ടിത്തെറിക്കും കാരണമായേക്കാം.

ലഭിച്ചു കഴിഞ്ഞാല്‍, ഗ്യാസ് സിലിണ്ടര്‍ പരന്ന പ്രതലത്തിലും ശരിയായ വായുസഞ്ചാരമുള്ള സ്ഥലത്തും സൂക്ഷിക്കുക.

തീപിടിക്കുന്ന വസ്തുക്കളും ഇന്ധനങ്ങളും (മണ്ണെണ്ണ പോലുള്ളവ) ഗ്യാസ് സിലിണ്ടറിന് സമീപം ഇല്ലെന്ന് ഉറപ്പാക്കുക, അത് പൊട്ടിത്തെറിക്ക് കാരണമാകും.

ഗ്യാസ് സിലിണ്ടര്‍ ശ്രദ്ധാപൂര്‍വ്വം ഘടിപ്പിച്ച്‌ ശരിയായി ബന്ധിപ്പിക്കുന്നതിന് സര്‍വീസ് മാന്‍ അല്ലെങ്കില്‍ ഡെലിവറിമാനില്‍ നിന്ന് സഹായം നേടുക.

അപ്രതീക്ഷിതമായ ചോര്‍ച്ച തടയാന്‍, എപ്പോഴും ഉപയോഗത്തിന് ശേഷം ഗ്യാസ് സിലിണ്ടറിലെ നോബ് ഓഫ് ചെയ്യുക.

ഉപയോഗത്തിന് ശേഷവും നിങ്ങള്‍ക്ക് ചോര്‍ച്ച അനുഭവപ്പെടുന്നുണ്ടെങ്കില്‍ എല്ലാ സ്റ്റൗ നോബുകളും ക്ലോസ് ചെയ്യുക.

ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ഗ്യാസ് ചോര്‍ച്ച മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ അടുക്കളയിലും ഗ്യാസ് സിലിണ്ടര്‍ സൂക്ഷിക്കുന്ന മുറിയിലും ഗ്യാസ് ഡിറ്റക്ടറുകള്‍ സ്ഥാപിക്കുക.

ഗ്യാസ് ചോര്‍ന്നാല്‍:

ലായനി രൂപത്തിലാണ് കുറ്റിയില്‍ ഗ്യാസ് നിറച്ചിരിക്കുന്നത്, ഗ്യാസ് ചോര്‍ന്നു എന്ന് കണ്ടാല്‍ ജനാലകള്‍ വാതിലുകള്‍ എത്രയും പെട്ടെന്ന് തുറന്നിടുക.

ചെറിയ രീതിയിലാണ് തീ ഉണ്ടാവുന്നതെങ്കിലും പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. ചോര്‍ച്ച ഉണ്ടായ സമയങ്ങള്‍ യാതൊരു കാരണവശാലും വലിച്ചു ഇഴച്ചു കൊണ്ട് പോകരുത് ഈ സമയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു പോകാന്‍ പരമാവധി ശ്രദ്ധിക്കണം .

ഓക്‌സിജന്റെ സാന്നിധ്യം ഒഴിവാക്കാന്‍ നനഞ്ഞ തുണിയോ ചാക്കോ ഉപയോഗിച്ച്‌ കുറ്റി തണുപ്പിച്ചതിനു ശേഷം എടുത്തു പുറത്തു വയ്ക്കുക , എത്രയും വേഗം ഇലക്‌ട്രിക്ക് ബന്ധം വിച്ഛേദിക്കുക.

Vartha Malayalam News - local news, national news and international news.