മിസോറാമില്‍ സ്‌കൂട്ടറിന്റെ പിന്‍സീറ്റ് യാത്രക്കാരനായി രാഹുല്‍ ഗാന്ധിയുടെ കറക്കം

മിസോറാമില്‍ സ്‌കൂട്ടറിന്റെ പിന്‍സീറ്റ് യാത്രക്കാരനായി രാഹുല്‍ ഗാന്ധിയുടെ കറക്കം. മുന്‍ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവാലയെ കാണാനുള്ള യാത്രയാണ് രാഹുല്‍ സ്‌കൂട്ടറിലാക്കിയത്.

രാഹുലിന്റെ യാത്രയുടെ വീഡിയോ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

കഴിഞ്ഞദിവസം, ഐസ്വാളിലെ ചന്‍മാരില്‍ നിന്ന് രാജ് ഭവനിലേക്ക് രാഹുല്‍ പദയാത്ര നടത്തിയിരുന്നു. വൈവിധ്യമാര്‍ന്ന ഭാഷകളും മതങ്ങളും സംസ്‌കാരങ്ങളും പാരമ്ബര്യങ്ങളും ബഹുമാനിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യ എന്ന ആശയം ആഘോഷിക്കാനാണ് ഭാരത് ജോഡോ യാത്ര നടത്തിയത്. മണിപ്പൂരില്‍ ബിജെപി ആ ആശയം തകര്‍ത്തു. അവരെയും എംഎന്‍എഫിനെയും മിസോറാമില്‍ ഇത് ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല.-രാഹുല്‍ പറഞ്ഞു.

Vartha Malayalam News - local news, national news and international news.