തിരുവനന്തപുരത്തെ ജനവാസ കേന്ദ്രങ്ങളില്‍ പെരുമ്ബാമ്ബ് ശല്യം രൂക്ഷമാകുകയാണ്. പത്തോളം പെരുമ്ബാമ്ബുകളെയാണ് രണ്ടാഴ്‌ചയ്‌ക്കിടെ വനം വകുപ്പ് പിടികൂടിയത്.തുടര്‍ച്ചയായ മഴ മൂലം വെള്ളക്കെട്ട് ഒഴിയാത്ത ജനവാസ കേന്ദ്രങ്ങളില്‍ പാമ്ബ് ശല്യം രൂക്ഷമായി വരികയാണ്. നെയ്യാറിലും കരമനയാറിലും മലവെള്ളം ഇറങ്ങിയ സാഹചര്യത്തില്‍ കൂടിയാണ് ഇവിടങ്ങളില്‍ പെരുമ്ബാമ്ബ് ശല്യം കൂടിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുൻപ് വെള്ളനാട് നിന്നും കുളപ്പടയില്‍ നിന്നും രണ്ട് പെരുമ്ബാമ്ബുകളെയാണ് പിടികൂടിയത്. ആ പാമ്ബുകളെ പിടികൂടിയത് പരുത്തിപ്പള്ളി റേഞ്ചിലെ ആര്‍ ആര്‍ ടി റോഷ്നിയാണ്.