അരുത് ശിവൻകുട്ടീ...; നിയമസഭ ബഹളത്തിനിടെ വിദ്യാഭ്യാസ മന്ത്രിയെ കൈപിടിച്ച്‌ പിന്തിരിപ്പിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം:നിയമസഭയിൽ ഉണ്ടായ പ്രതിപക്ഷ ബഹളത്തിനിടെ സ്പീക്കറോട് പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ക്കു നേരെ ഇറങ്ങാൻ ഒരുങ്ങിയ മന്ത്രി വി. ശിവൻകുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തിരിപ്പിച്ചു.തർക്കത്തിനിടെ മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരിക്കേ അദ്ദേഹത്തിന് കാവലെന്നോണം മന്ത്രി ശിവൻകുട്ടി അടുത്തുണ്ടായിരുന്നു. പ്രതിഷേധം കനക്കവേ അങ്ങോട്ടുപോകാനൊരുങ്ങിയ മന്ത്രിയെ മുഖ്യമന്ത്രി കൈപിടിച്ച്‌ പിന്തിരിപ്പിച്ചു.

മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരിക്കേയാണ് ശിവൻകുട്ടി പ്രതിപക്ഷത്തിനുനേരേ പോകാൻ തുടങ്ങിയത്.ഇത് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ഉടൻ തന്നെ കൈയില്‍പ്പിടിച്ച്‌ മന്ത്രിയെ തടഞ്ഞു. അതോടെ ശിവൻകുട്ടി കസേരയിലേക്ക് മടങ്ങി. ചോദ്യോത്തരവേളയിലായിരുന്നു ഭരണപ്രതിപക്ഷത്തർക്കം രൂക്ഷമായത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോരു നടന്നതിനെതുടർന്നു സഭയിൽ ബഹളമായി.ഈ സമയത്താണ് മന്ത്രി വി. ശിവൻകുട്ടി പ്രതിപക്ഷത്തിനുനേരേ എഴുന്നേറ്റതും മുഖ്യമന്ത്രി പിന്തിരിപ്പിച്ചതും . മന്ത്രി എം.ബി. രാജേഷ് കാര്യം വിശദീകരിച്ചിട്ടുണ്ടെന്നു പറഞ്ഞ് സ്പീക്കർ പിന്തിരിപ്പിക്കുകയായിരുന്നു.

Vartha Malayalam News - local news, national news and international news.