ശക്തിയാർജ്ജിച്ചു 'മില്‍ട്ടണ്‍' ചുഴലിക്കാറ്റ് ; ഇന്ന് അമേരിക്കയിൽ നിലംതൊടും , ഫ്ലോറിഡയില്‍ അതീവ ജാഗ്രത

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ യിലേക്ക് പ്രവേശിക്കാനൊരുങ്ങി അതിശക്തമായ 'മില്‍ട്ടണ്‍' ചുഴലിക്കാറ്റ് . ബുധനാഴ്ച രാത്രിയോടെ നിലം തൊടാനാണ് സാധ്യതയെന്നു അധികൃതർ പറഞ്ഞു. മുൻകരുതലിന്‍റെ ഭാഗമായി ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് .2005ൽ അമേരിക്കയെ തകർത്തെറിഞ്ഞ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മില്‍ട്ടണ്‍ എന്നാണ് പ്രവചനം. അപകടസാധ്യത കണക്കിലെടുത്തു ആയിരകണക്കിനുപേരാണ് ഫ്ലോറിഡയില്‍ നിന്ന് വീടുകള്‍ ഒഴിഞ്ഞ് പോകുന്നത് . സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോണ്‍ ഡി സാന്റിസ് നിർദേശം നല്‍കിയിട്ടുണ്ട് . ടാമ്ബ, ക്ലിയർവാട്ടർ എയർപോർട്ടുകളും അടച്ചിടും.കഴിഞ്ഞ ദിവസം യു എസില്‍ കനത്ത നാശം വിതച്ചു 'ഹെലീൻ' എന്ന ചുഴലിക്കൊടുങ്കാറ്റ് വീശിയിരുന്നു. ഇതിനു പിന്നാലെയാണ് 'മില്‍ട്ടനും' എത്തുന്നത്. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച 'ഹെലീൻ' ചുഴലിക്കൊടുങ്കാറ്റ് 160 ലധികം മനുഷ്യ ജീവൻ കവർന്നിരുന്നു. നോർത്ത് കരോലിനയിലാണ് 'ഹെലീൻ' ചുഴലിക്കൊടുങ്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഇവിടെ മാത്രം 73 പേരുടെ ജീവൻ നഷ്ടമായി . സൗത്ത് കരോലിനയില്‍ 36 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ജോർജിയയില്‍ 25 പേരും ഫ്ലോറിഡയില്‍ 17 പേരും ടെന്നേസിയില്‍ ഒൻപത് പേരും മരിച്ചെന്നാണ് റിപ്പോർട്ടുകള്‍ പുറത്തുവന്നത്.ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് കഴിഞ്ഞ 26 -ാം തിയതിയാണ് 'ഹെലൻ' കരതൊട്ടത്. ഇതിന്‍റെ സ്വാധീനം മൂലം ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്തു . 225 കി.മീ വേഗതയില്‍ വീശിയടിച്ച ഹെലീൻ ചുഴലിക്കാറ്റ് വലിയ ആഘാതമാണ് ഉണ്ടാക്കിയത് . ഫ്ലോറിഡ, ജോർജിയ, നോർത്ത് കരോലിനയുടെ ചില ഭാഗങ്ങള്‍, ടെന്നസി എന്നീ സംസ്ഥാനങ്ങളിലൂടെ ഏതാണ്ട് 1287 കിലോമീറ്റര്‍ ദൂരമാണ് ഹെലന്‍ ചുഴലിക്കാറ്റ് വീശിയടിച്ചതെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ പറഞ്ഞത് . ചുഴലിക്കാറ്റിലും പ്രളയത്തിലും 600ഓളം പേരെ കാണാനില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.വൈദ്യുതി നിലച്ചതുമൂലം എല്ലാ സംസ്ഥാനങ്ങളിലുമായി 20 ലക്ഷത്തിലേറെ പേർ ഇരുട്ടിലായിരുന്നു. 'ഹെലൻ' തീർത്ത ദുരിതത്തില്‍ നിന്ന് കരകയറി വരുമ്ബോഴാണ് പുതിയ ഭീഷണിയായി 'മില്‍ട്ടണ്‍' എത്തുന്നത്.ആശങ്ക മുൻ നിർത്തി വലിയ രീതിയിൽ ജനങ്ങളെ ഒഴിപ്പിക്കുകയാണ്

Vartha Malayalam News - local news, national news and international news.