ഉള്ളിയുടേയും സവാളയുടെയും വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു, കിലോയ്ക്ക് 100 രൂപയും പിന്നിടുമെന്ന് സൂചന.

കേരളത്തില്‍ ചെറിയ ഉള്ളിയുടേയും സവാളയുടെയും വില കുതിച്ചുയരുന്നു. തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപയാണ് വില.

സംസ്ഥാനത്തിന് പുറത്തും സവാളക്കും ഉള്ളിക്കും വില കുതിച്ചുയരുകയാണ്. രാജ്യത്ത് സവാളയുടെ വില കുത്തനെ കൂടുന്നു. പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വിലവര്‍ധനയാണ് ഉണ്ടായത്. ഡെല്‍ഹിയില്‍ ഒരു കിലോ സവാളയ്ക്ക് 70 മുതല്‍ 100 രൂപ വരെയാണ് നിലവിലെ വില. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികള്‍ തുടങ്ങിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

ഡെല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില. വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്ന് കച്ചവടക്കാര്‍ തന്നെ പറയുന്നു. ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കും എന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന.

Vartha Malayalam News - local news, national news and international news.