ജോര്‍ജ്‌കുട്ടിയുടെ കളി അവസാനിപ്പിക്കാൻ സേതുരാമയ്യര്‍ വന്നാലോ? ദൃശ്യം മൂന്നാം ഭാഗം

മലയാളത്തിലെ എവര്‍ഗ്രീൻ ക്രൈം ത്രില്ലര്‍ ചിത്രമാണ് ദൃശ്യം. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കഥാഗതികൊണ്ട് ഇറങ്ങിയ ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും വലിയ വിജയമായിരുന്നു.

മോഹൻലാല്‍ മമ്മൂട്ടി ഫാൻ ഗ്രൂപ്പുകളിലാണ് ഇപ്പോള്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. സേതുരാമയ്യര്‍ക്ക് മുൻപില്‍ ഇരിക്കുന്ന ജോര്‍ജ് കുട്ടിയുടെ ഒരു ചിത്രം ദൃശ്യം മൂന്നാം ഭാഗത്തിന്റെ പോസ്റ്റര്‍ എന്ന പോലെ ഫാൻസുകാര്‍ പുറത്തിറക്കിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. ‘നമ്മള്‍ അയാളെയല്ല, അയാള്‍ നമ്മളെയാണ് നിരീക്ഷിച്ചുകൊണ്ടിരുന്നത്’, എന്ന വാക്കും ഈ പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

അതേസമയം, ആദ്യ രണ്ട് ദൃശ്യം ചിത്രങ്ങളുടെ വൻ ജനപ്രീതിയെ തുടര്‍ന്ന്, സസ്‌പെൻസ് ത്രില്ലറിന്റെ മൂന്നാം ഭാഗത്തിനുള്ള തയ്യാറെടുപ്പിലാണ് നിര്‍മ്മാതാക്കള്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദൃശ്യം 3 2024-ല്‍ ഹിന്ദിയിലും മലയാളത്തിലും ഒരേ തീയതിയില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപിപ്പിക്കുന്നത്

Vartha Malayalam News - local news, national news and international news.