എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിൽ മുഴുകുകയാണ് ലോകം. ഇഷ്ട സിനിമകളും പരസ്യങ്ങളുമൊക്കെ പൊളിച്ചെഴുതി പുതിയ കാഴ്ചാവിസ്മയം ഒരുക്കുന്ന തിരക്കിലാണ് ഒരു വിഭാഗം ചെറുപ്പക്കാർ. ലോകമെമ്പാടും ആരാധകരുള്ള ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയിൽ മലയാളസിനിമയിലെ ജനപ്രിയ കഥാപാത്രങ്ങളായ പോഞ്ഞിക്കരയും മണവാളനും ദശമൂലം ദാമുവും അന്തപ്പനും ഒക്കെ അഭിനയിച്ചാൽ എങ്ങനെയിരിക്കും?
ആ സങ്കൽപ്പത്തെ രസകരമായി സാക്ഷാത്കരിക്കുകയാണ് യൂട്യൂബിൽ ട്രെൻഡായി കൊണ്ടിരിക്കുന്ന Fast X Malayalam Weird Trailer. സ്ട്രീറ്റ് റേസിംഗും കവർച്ചകളുമൊക്കെയായി സംഭവബഹുലമായ ഫാസ്റ്റ് എക്സിൽ തകർത്ത് അഭിനയിക്കുകയാണ് സലിം കുമാറും സുരാജ് വെഞ്ഞാറമൂടും തിലകനും ഫിലോമിനയും കൊച്ചിൻ ഹനീഫയും സലിം കുമാറുമൊക്കെ