കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം സ്ത്രീയുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീസ്

ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന സംഘത്തിലെ സ്ത്രീയുടെ രേഖാ ചിത്രം പുറത്തുവിട്ടു. കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിലെ കുട്ടി നൽകിയ വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്.  

കൂടാതെ, അബിഗേലിനെ കണ്ടെത്തിയ മൂന്ന് വിദ്യാർഥിനികൾ പ്രതിയെ ന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഈ വിദ്യാർഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാചിത്രം തയാറാക്കും.  

അതേസമയം, പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്ര തികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാ മ്പത്തികം മാത്രമായിരുന്നില്ല. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഒരു പ്രൊ ഫഷണൽ സംഘമല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു.  

Vartha Malayalam News - local news, national news and international news.