കന്യാസ്ത്രീയുടെ പ്രണയ ജീവിതം; ‘നേർച്ചപ്പെട്ടി’ എത്തുന്നത് മലയാളത്തിൽ ഇന്നുവരെ പറയാത്ത കഥാ തന്തുവുമായി; സിനിമയുടെ റിലീസ് അടുത്ത മാസം

സ്കൈഗേറ്റ് ഫിലിംസ്, ഉജ്ജയിനി പ്രൊഡക്ഷൻസുമായി ചേർന്ന് ഉദയകുമാർ നിർമ്മിച്ച് ബാബു ജോൺ കൊക്കവയൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നേർച്ചപ്പെട്ടി’ അടുത്ത മാസം റിലീസാകും. തമിഴ് മലയാളം സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നൈറാ നിഹാറാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ ഇന്നുവരെ പറയാത്ത കഥാ തന്തുവുമായാണ് നേർച്ചപ്പെട്ടിയുടെ വരവ്.

ഒരു കന്യാസ്ത്രീ പ്രണയനായികാ കഥാപാത്രമായി വരുന്ന സിനിമ പ്രേക്ഷകർക്ക് ഏറെ പുതുമ നൽകുന്നതാണ്. സ്കൈഗേറ്റ് ഫിലിംസ്, ഉജ്ജയിനി പ്രൊഡക്ഷൻസുമായി ചേർന്ന് ഉദയകുമാർ നിർമ്മിച്ച് ബാബു ജോൺ കൊക്കവയൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നേർച്ചപ്പെട്ടി’.

ദേശീയതലത്തിലെ പരസ്യ ചിത്രങ്ങളിലൂടെയും മോഡലിംഗ് രംഗത്തിലൂടെയും ശ്രദ്ധേയനായ അതുൽ സുരേഷാണ് നായകൻ. ചിത്രം ജൂലൈയിൽ തിയേറ്ററിലെത്തും. സാൻഹ ആർട്ട്സാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ഉദയകുമാർ, ശ്യാം കൊടക്കാട്, മോഹൻ തളിപ്പറമ്പ്, ഷാജി തളിപ്പറമ്പ്, മനോജ് ഗംഗാധർ, വിദ്യൻ കനകത്തിടം, പ്രസീജ് കുമാർ, രാലജ് രാജൻ, സദാനന്ദൻ ചേപ്പറമ്പ്, രാജീവ് നടുവനാട്, സിനോജ് മാക്സ്, ജയചന്ദ്രൻ പയ്യന്നൂർ, നസീർ കണ്ണൂർ, ശ്രീവേഷ്കർ, ശ്രീഹരി, പ്രഭുരാജ്, സജീവൻ പാറക്കണ്ടി, റെയ്‌സ് പുഴക്കര, ബിജു കല്ലുവയൽ, മാസ്റ്റർ ധ്യാൻ കൃഷ്ണ, പ്രസീത അരൂർ, രേഖ സജിത്ത്, വീണ, അഹല്യ, അശ്വിനി രാജീവൻ, അനഘ മുകുന്ദൻ, ജയിൻ മേരി, പ്രബുദ്ധ സനീഷ്, ശ്രീകല, രതി ഇരിട്ടി, വിദ്യ, ജോയ്‌സി തുടങ്ങിയവർ അഭിനയിക്കുന്നു.

തിരക്കഥ, സംഭാഷണം: സുനിൽ പുള്ളാട്ട്, ഷാനി നിലാമുറ്റം; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗിരീഷ് തലശ്ശേരി, ക്യാമറ: റഫീഖ് റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് പാടിച്ചാൽ, എഡിറ്റിംങ്: സിൻ്റോ ഡേവിഡ്, കലാസംവിധാനം: ബാലകൃഷ്ണൻ കൈതപ്രം, മേക്കപ്പ്: ജയൻ ഏരിവേശി, സംഗീത സംവിധാനം: സിബു സുകുമാരൻ, സിബിച്ചൻ ഇരിട്ടി; ഗാനരചന: ബാബു ജോൺ, ഗായകർ: മധു ബാലകൃഷ്ണൻ, ജാസി ഗിഫ്റ്റ്,പശ്ചാത്തല സംഗീതം: സിബു സുകുമാരൻ, അസോസിയേറ്റ് ഡയറക്ടർ: മനോജ് ഗംഗാധർ, അസിസ്റ്റന്റ് ഡയറക്ടേഴ്സ്: രാല്ജ് രാജൻ, ആരാധ്യ രാകേഷ്, പി.ആർ.ഒ.: പി. ശിവപ്രസാദ്, റഹിം പനാവൂർ, സ്റ്റിൽസ്: വിദ്യൻ കനകത്തിടം, ഡിസൈൻ: ഷാനിൽ കൈറ്റ് ഡിസൈൻസ്.

Vartha Malayalam News - local news, national news and international news.