പേര്‍ളിമണി തന്റെ ഒട്ടുമിക്ക വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പേര്‍ളി പങ്കുവെച്ച മറ്റൊരു സന്തോഷ വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്ടാമതും താന്‍ ഗര്‍ഭിണിയാണെന്ന വിശേഷമാണ് പേര്‍ളി ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.
അമ്മേടെ വയറ്റിലു കുഞ്ഞുവാവ, ഡാഡിയുടെ വയറ്റിലു ദോശ. സന്തോഷത്തോടു കൂടിയാണ് ഈ വാര്‍ത്ത നിങ്ങളോടു പങ്കുവെയ്ക്കുന്നത്, രണ്ടാമത്തെ കുഞ്ഞിനെ നമ്മള്‍ പ്രതീക്ഷിക്കുന്നു ,നിങ്ങളുടെ അനുഗ്രഹം വേണം’ എന്നാണ് പേര്‍ളി സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. സന്തോഷം അറിയിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് പേര്‍ളിയുടെ പോസ്റ്റിനു താഴെ വരുന്നത്.